മറ്റൊരു പുരുഷനോടൊപ്പം തൊട്ടുരുമ്മി ഇരുന്നാല്‍ എന്റെ ഭര്‍ത്താവിന് പ്രശ്‌നമല്ലെന്ന് സണ്ണി ലിയോണ്‍

13tweet1

ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ ഇപ്പോള്‍ മറ്റ് താരങ്ങള്‍ക്കും പാരയായിരിക്കുകയാണ്. സണ്ണിക്ക് നല്ല അവസരങ്ങള്‍ വന്നു തുടങ്ങി. എന്നാല്‍ വിവാദങ്ങള്‍ ഒരിക്കലും സണ്ണിയെ വെറുതെവിടാറില്ല. ഒരു സ്ത്രീക്ക് താങ്ങാവുന്നതിലേറെ അപവാദങ്ങളാണ് താന്‍ കേട്ടിട്ടുള്ളതെന്ന് സണ്ണി തന്നെ പറയുന്നു.

മറ്റുള്ളവര്‍ ശരി എന്നു പറയുന്നത് ഞാനും ശരിയെന്ന് സമ്മതിക്കേണ്ടതില്ല. മറ്റുള്ളവര്‍ തെറ്റെന്ന് പറഞ്ഞുവരുന്നത് ഞാനും തെറ്റായി കരുതേണ്ടതില്ല. മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യാത്ത വിധത്തില്‍ എന്റെ സ്വാതന്ത്ര്യത്തെയും താല്പര്യങ്ങളെയും ഞാന്‍ നിറവേറ്റുന്നതില്‍ എന്താണ് തെറ്റ്?” സണ്ണി ചോദിക്കുന്നു. എനിക്ക് സൗന്ദര്യമുള്ള സമര്‍ത്ഥനായ ആരോഗ്യമുള്ള ഭര്‍ത്താവുണ്ട്. അതുകൊണ്ട് ഒരു പെണ്ണിന്റെയും ഭര്‍ത്താക്കന്മാരെ എനിക്കാവശ്യമില്ല. അല്ല, എന്തിനാണ് ഈ പെണ്ണുങ്ങള്‍ എന്നെ കണ്ട് ഭയക്കുന്നത്? എനിക്ക് മനസ്സിലാകുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താക്കന്മാരുടെ ബലഹീനതയില്‍നിന്നും ഉരുത്തിരിഞ്ഞ നിരാശ മൂലമാകാം ഇവരൊക്കെ ഇങ്ങനെ പറയുന്നത്. വനിതകളേ… നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഹിതം അനുസരിച്ച് പെരുമാറിയാല്‍ എന്നെ കണ്ടു പേടിക്കേണ്ടതില്ല. എന്റെ ഭര്‍ത്താവ് ഒരു സുന്ദരിയായ പെണ്ണുമായി സംസാരിച്ചാലോ, യാത്ര ചെയ്താലോ എനിക്ക് യാതൊരു വിധ ഭയവുമില്ല. ഞാന്‍ മറ്റൊരു പുരുഷനോടൊപ്പം തൊട്ടുരുമ്മി അഭിനയിക്കുമ്പോള്‍ എന്റെ ഭര്‍ത്താവിന് ഇങ്ങനെയൊരു ഭയം തോന്നാറില്ല. കാരണം വിവരമുള്ളവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും ഇതൊരു തൊഴിലിന്റെ ഭാഗമാണെന്ന്.

Sunny-Leone

അത്രകണ്ടു ഞങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാണ്. പെണ്ണുങ്ങളുടെ സൗന്ദര്യം എന്നത് ശരീരത്തിലല്ല. ആത്മവിശ്വാസത്തിലാണ്. നിങ്ങളെ സിനിമയില്‍ കണ്ടതിനു ശേഷം ബോംബെയിലെ ഒരു കുടുംബിനി നിങ്ങളുടെ പേരില്‍ കേസ് കൊടുത്തല്ലോ എന്ന് ചോദിച്ചപ്പോള്‍ സണ്ണി പറഞ്ഞതിങ്ങനെ.
എതിര്‍പ്പുകള്‍ എനിക്ക് നേരിടേണ്ടതായി വന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും എനിക്ക് എതിരാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ആ സ്ത്രീ എനിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതുകൊണ്ട് അവര്‍ക്ക് എന്തു നേട്ടമുണ്ടായി? ഈ ലോകത്ത് ആര്‍ക്കാണ് പാതിവൃത്യത്തെക്കുറിച്ച് സുവിശേഷം പറയാനുള്ളത്? ബോംബെ ഒരു മായികലോകമാണെന്ന് ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു.

ഉന്നത കുടുംബിനികള്‍ ഭര്‍ത്താവിനെ പുകമറയ്ക്കുള്ളില്‍ കിടത്തിയ ശേഷം അപരനുമായി സെക്സില്‍ ഏര്‍പ്പെടുന്ന കേസുകള്‍ എനിക്കറിയാം. പക്ഷേ ഇതൊക്കെ വളരെ ഗോപ്യമായിട്ടാണ് അരങ്ങേറുന്നത്. പണത്തിനു വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തുന്ന കുലീനവതികളും ധാരാളമാണ്. സുന്ദരിമാരായ ഭാര്യമാരുള്ളപ്പോള്‍ സമ്പന്നരായ ഭര്‍ത്താക്കന്മാര്‍ വേശ്യകളുടെ പിന്നാലെ പോകുന്നതും ഇവിടെ പതിവാണ്. അതിനെതിരെ ചന്ദ്രഹാസമിളക്കാന്‍ ഈ പെണ്ണുങ്ങള്‍ക്ക് കഴിവുണ്ടോ? എനിക്ക് ഇത്രകണ്ട് എതിര്‍പ്പുണ്ടാകാന്‍ കാരണം ഇത്തരം സ്ത്രീകളുടെ മലീമസമായ മനസാണ്. അസൂയയാണ്. എനിക്ക് ദൈവം സൗന്ദര്യം വാരിക്കോരി തന്നതിനുള്ള അസൂയയാണ് ഈ സ്ത്രീവര്‍ഗത്തിന്.

എനിക്കിപ്പോള്‍ തോന്നുന്നത് എന്റെ ശരീരം കൊതിക്കാത്ത ആണും പെണ്ണും ഇല്ലെന്നുള്ളതാണ്. ഏതു ദിവ്യനും എന്നെ മനസ്സില്‍ സങ്കല്പിച്ച് സംതൃപ്തിയടയാറുണ്ടെന്നും സണ്ണി തുറന്നടിച്ചു.

Top