ഹോട്ട് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് ഒഴിയാ ബാധയായിരിക്കുകയായണ്. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ സണ്ണിയുടെ പുതിയ നഗ്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തു വന്നത്.
ഇതുവരെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വീണ്ടും സണ്ണിയുടെ ചൂടന്‍ ഫോട്ടോയാണ് പ്രത്യക്ഷപ്പെട്ടത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മെയിന്‍ പേജ് മുഴുവനും സണ്ണിയുടെ വിളയാട്ടമാണ്. സണ്ണിയുടെ ചൂടന്‍ ഫോട്ടോ കണ്ടയുടന്‍ അധികൃതര്‍ പേജില്‍ നിന്നും ഫോട്ടോ എടുത്തുമാറ്റിയിട്ടുണ്ട്.
എന്നാല്‍, റിമൂവ് ചെയ്തിട്ടും സണ്ണിയുടെ ഫോട്ടോ വീണ്ടും കാണുകയായിരുന്നു. വെബ്‌സൈറ്റിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സണ്ണിയുടെ നഗ്ന ഫോട്ടോ ആണ് തുറന്നുവരുന്നത്.