താരങ്ങളായ അച്ഛനും മകളും തമ്മില്‍ തെരുവ് യുദ്ധം; തമിഴ് നടന്‍ വിജയകുമാര്‍ തല്ലിയിറക്കിയെന്ന് മകള്‍ വനിത

ചെന്നൈ: തമിഴ് സിനിമാ താരമായ വനിതയെ വീട്ടില്‍ നിന്നു അച്ഛന്‍ തല്ലിയിറക്കിയെന്ന് ആരോപണം. നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് മകള്‍ വനിത രംഗത്തെത്തിയിരിക്കുന്നത്. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ ക്രൂരമായി ആക്രമിച്ചെന്നും വീട്ട് നിന്ന് ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടെന്നും വനിത പറഞ്ഞു.

വനിത വീടുവിട്ട് നല്‍കുന്നില്ലെന്ന് വിജയകുമാര്‍ മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്. തന്നെയും സുഹൃത്തുക്കളേയും പൊലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് തന്നോട് ചെയ്തതെന്നും വനിത ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടുറോഡില്‍ വച്ച് ഗുണ്ടകളേയും പൊലീസിനെയും ഉപയോഗിച്ച് എന്നെ തല്ലി ഇറക്കുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ തനിക്ക് എതിരെയാണെന്നും വനിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

Top