ഉന്നത ഉദ്യാഗസ്ഥര്‍ നന്നായാല്‍ പൊലീസും നന്നാകുമെന്ന് എഡിജിപി ശ്രീലേഖ; മുന്‍ ഡിജിപിമാരെ ഓര്‍ത്ത്‌കൊണ്ട് ഇപ്പോഴത്തെ ഉന്നതര്‍ക്ക് കൊട്ട്

മുന്‍ ഡിജിപിമാരെ സ്മരിച്ച് പോലീസിലെ ഉന്നതര്‍ക്കിട്ട് കൊട്ടി എഡിജിപി ആര്‍.ശ്രീലേഖ. ഉന്നത ഉദ്യോഗസ്ഥര്‍ നന്നായാല്‍ പൊലീസും നന്നാകുമെന്നാണ് ജയില്‍ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് പറഞ്ഞത്. ഇതിന് ഉദാഹരണമെന്ന രീതിയിലാണ് മുന്‍ ഡിജിപിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞുളള ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍. പാലക്കാട് പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷയില്‍ പൊലീസിന്റെ പങ്ക് എന്ന വിഷയത്തിലെ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പൊലീസിനുമെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് ശ്രീലേഖ മുന്‍ ഡിജിപിമാരെ ഓര്‍മിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഉന്നത ഉദ്യോഗസ്ഥര്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് താഴെത്തട്ടിലുളള പൊലീസ് സേനയുടെ പ്രവര്‍ത്തനം. മുന്‍പ് ഡിജിപി ആയിരുന്ന കെ.ജെ ജോസഫ് അച്ചടക്കത്തിന്റെ ആള്‍രൂപമായിരുന്നു. അന്നു പൊലീസ് സേനയിലും അച്ചടക്കമുണ്ടായി. പൊലീസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച എ.കെ ആന്റണി എന്ന മുഖ്യമന്ത്രിയും അന്നുണ്ടായിരുന്നെന്നും ശ്രീലേഖ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് വന്ന ഹോര്‍മിസ് തരകന്‍ തികച്ചും മാന്യനായിരുന്നു. അക്കാലത്ത് പൊലീസിന് ജെന്റില്‍മാന്‍ പരിവേഷമായിരുന്നു. കഴിവ് മാത്രമുണ്ടായാല്‍ പൊലീസില്‍ പ്രവര്‍ത്തനം സുഗമമാകില്ല. തന്റെ ജോലി സ്ഥലത്ത് വിവേചനമോ പീഡനമോ അനുഭവിക്കാത്ത മാനസിക അവസ്ഥയുണ്ടെങ്കിലെ പീഡനങ്ങള്‍ അടക്കമുളള പരാതികളുമായി വരുന്നവരെ സഹായിക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കഴിയൂ.

ശിക്ഷ ഏറ്റുവാങ്ങുകയും മെമ്മോകള്‍ സ്ഥിരമായി കിട്ടുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ശരിയായി ജോലി ചെയ്യാന്‍ തയ്യാറാകില്ല. എത്ര ജോലി ചെയ്താലും അംഗീകാരമോ ഉന്നത ഉദ്യോഗസ്ഥരുടെ നല്ല വാക്കോ ലഭിക്കില്ലെന്നതാണ് പൊലീസ് ജോലിയുടെ ശാപമെന്നും ശ്രീലേഖ പറഞ്ഞു.

Top