അടൂര്‍ ഗോപാലകൃഷ്ണന്‍ സെല്‍ഫിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിട്ടുള്ള അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അടൂരിന്റെ വാക്കുകള്‍ ഇങ്ങനെ…
‘രണ്ടുദിവസം മുമ്പ് ഒരു മീറ്റിങിന് പോയതാണ് ഞാന്‍. കുറച്ചുപേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെയെന്ന് ചോദിച്ചു. ആയിക്കോട്ടെ എന്ന് പറഞ്ഞു. അപ്പോഴാണ് ഒരാള്‍ അടുത്തുവന്ന് കയ്യെടുത്ത് എന്റെ തോളത്ത് ഇട്ടത്. എടുക്കടാ കൈ എന്ന് ഞാന്‍ ശകാരിച്ചു. അയാള്‍ ഞെട്ടി മാറി.’-അടൂര്‍ പറഞ്ഞു.
‘സെല്‍ഫിയെടുക്കാന്‍ വന്നു, അനുവദിച്ചു, എന്നാല്‍ തോളത്ത് കൈയിട്ടാലോ? ഞാനും നിങ്ങളും ഒരേപ്രായക്കാരാണോ, അതല്ലെങ്കില്‍ കൂട്ടുകാരാണോ അല്ലല്ലോ. ഇവിടെ വെച്ചുമാത്രം കണ്ടയാളാണ്’- അടൂര്‍ പറയുന്നു.
യേശുദാസും ഇതേ പ്രശ്‌നം തന്നെയാണ് നേരിട്ടത്. സെല്‍ഫിയെടുക്കാന്‍ വന്നയാളെ പിടിച്ചുപുറത്താക്കി. കാരണം അടുത്തദിവസം സെല്‍ഫിയെടുത്തയാള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടും.
യേശുദാസും താനും വല്യ സുഹൃത്തുക്കളാണെന്ന് പറയും. ഇതുണ്ടാക്കുന്ന അപകടം ചെറുതല്ല. യേശുദാസിനെതിരെ വല്ലാതെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം നിവൃത്തിയില്ലാതെ ചെയ്തതായിരിക്കും.
സെല്‍ഫിഷ്‌നെസില്‍ നിന്നാണ് സെല്‍ഫി ഉണ്ടാകുന്നത്. സമൂഹത്തിലെ ഒരു രോഗമായി ഇത് മാറിയിരിക്കുന്നു. അടൂരും പറയുന്നു. ഒരു ചോദ്യം വീണ്ടും ശക്തിയാര്‍ജിക്കുന്നു, സെല്‍ഫി സെല്‍ഫിഷ് ആണോ? അല്ലയോ?