എടാ ജോജൂ,നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ ‘എടായെന്ന് വിളിച്ച് ജോജുവിനെ രൂക്ഷമായി വിമർശിച്ച് ഹരീഷ് വാസുദേവൻ.സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറയണം, മനപ്പൂർവം ഡീഗ്രേഡ് ചെയ്യരുത്; ജോജു ജോർജ്

കൊച്ചി: സിനിമാ നിരൂപണം നടത്തിയയാളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ അതിരൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ‘എടാ ജോജൂ, നിന്നോട് എനിക്കൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു. നിന്റെ സിനിമ കണ്ട് അതിലെ ഒരു സീനിനെപ്പറ്റിയുള്ള തെറ്റ് ചൂണ്ടിക്കാണിച്ച് കുറിപ്പെഴുതിയ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് നീ വിരട്ടിയതൊക്കെ ഭയങ്കര ചീപ്പല്ലേടാ? നീയാരാന്നാടാ ജോജൂ നിന്റെ വിചാരം? ആ കുറിപ്പെഴുതിയ കാര്യം സത്യമല്ലെടാ? റേപ്പ് ചിത്രീകരിക്കുമ്പോള്‍ ഓരോ സിനിമയും പുറത്തുവിടുന്ന കാഴ്ചശീലം സമൂഹത്തിന്റെ കൂടി പ്രശ്‌നമല്ലേ? അത് വിമര്‍ശിക്കപ്പെടേണ്ടതല്ലേ’- എന്ന് തുടങ്ങുന്നതാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആദര്‍ശ് എച്ച്എസ് എന്നയാള്‍ ആരോപിച്ചിരുന്നു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെ ഭീഷണിപ്പെടുത്തി. എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണെന്നും ആദര്‍ശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജോജു ജോർജ്. പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായ ദേഷ്യവും പ്രയാസവും കൊണ്ടാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു പറഞ്ഞു.

സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം എന്നാൽ പക്ഷെ ഈ വ്യക്തി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും പല വ്യക്തികളോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്, ഞാൻ അയാളെ വിളിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുറത്ത് അല്ല.

താൻ എല്ലാ റിവ്യുകളും കാണാറുണ്ട്, സിനിമ വിദ്യാർത്ഥി എന്ന നിലയിൽ അത് തനിക്ക് പഠിക്കണം, എന്റെ തെറ്റുകൾ മനസിലാക്കാനും പഠിക്കാനും വേണ്ടിയാണത്. എന്തെങ്കിലും കാണിച്ച് കൂട്ടാനോ തെളിയിക്കാനോ നേടാനോ ഒന്നുമല്ലെന്നും ജോജു പറയുന്നു.

എന്റെ സിനിമ മോശമാണെങ്കിൽ മോശമാണെന്ന് പറയണം. പക്ഷേ ഒരേ കാര്യങ്ങൾ ഒരുപാട് സ്ഥലത്ത് വേണമെന്ന് വെച്ചു തന്നെ കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടു. അപ്പോൾ അയാളെ വിളിച്ച് സംസാരിക്കണമെന്ന് കരുതി തന്നെയാണ് വിളിച്ചത്. അതിൽ സംസാരിച്ചത് ഞാൻ തന്നെയാണ്’ എന്നായിരുന്നു ജോജു പറഞ്ഞത്.

എനിക്ക് ഇദ്ദേഹത്തിനെ അറിയുക പോലുമില്ല. വ്യക്തിപരമായി വൈരാഗ്യം തോന്നാൻ എനിക്ക് മുൻപരിചയമൊന്നുമില്ല. എന്നോട് കരുതികൂട്ടി ഇത്തരമൊരു കാര്യം ചെയ്യുന്നത് കാണുമ്പോൾ ഉള്ള ദേഷ്യവും പ്രയാസുമെല്ലാം എനിക്ക് തോന്നുന്നുണ്ട്. താൻ രണ്ടു വർഷം കഷ്ടപ്പെട്ട സിനിമയാണിതെന്നും റിവ്യൂവർ നിരവധി ഫ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ മോശമായി റിവ്യൂ പങ്കുവെച്ചിരിക്കുകയാണെന്നും ജോജു പറഞ്ഞു. തങ്ങളുടെ ജീവിത പ്രശ്നമാണിത്, ഇത് കണ്ടപ്പോൾ ദേഷ്യവും പ്രയാസവും തോന്നി, അങ്ങനെ റിയാക്ട് ചെയ്തന്നെ ഉള്ളു , അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ലെന്നും ജോജു പറഞ്ഞു.

Top