ഇരിക്കൂറിൽ നാട്ടുകാരനായ സ്വന്തം സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്!

മലയോര കര്‍ഷക മണ്ഡലമായ ഇരിക്കൂറില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തുന്നത്. സ്വന്തം നാട്ടുകാരനാണെന്ന സന്തോഷത്തിലാണ് ഇരിക്കൂര്‍ നിവാസികള്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായി. കെ എസ് എയുവിന്റെ പ്രദേശിക ഘടകം മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശിയ തലം വരെ എത്തിനില്‍ക്കന്ന സംഘാടനാ പ്രാഗല്‍ഭ്യവും, നാട്ടിലെ ജനകീയതയും കൈമുതലാക്കിയാണ് കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സജീവ് ജോസഫ് ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്താനൊരുങ്ങുന്നത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി യൂത്ത് കോണ്‍ഗ്രസിലൂടെ ദേശിയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന്റെ ഉന്നതപദവിയിലുമെത്തിയ ഇരുക്കൂര്‍ക്കാരുടെ സ്വന്തം സജീവ് ജോസഫ് ജനിച്ചുവളര്‍ന്ന നാടിനുവേണ്ടി നിയമസഭയിലെത്താന്‍നൊരുങ്ങുമ്പോള്‍ ജന്മനാടും സന്തോഷത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപടുക്കാന്‍ ജീവിതം മാറ്റിവച്ച് പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിച്ച് തന്റെ മക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പേര് നല്‍കി പ്രസ്ഥാനത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ കര്‍ഷകനായ ജോസഫിന്റെ രണ്ടുമക്കളില്‍ രണ്ടാമനായ സജീവ് ജോസഫാണ് ഇക്കുറി ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. നാടിനേയും നാട്ടുകാരെയും അടുത്തറിയുന്ന സജീവ് ജോസഫ് കുടിയേറ്റ കര്‍ഷക ഗ്രാമങ്ങളുടെ പുതിയ ഉര്‍ജ്ജമാകുമെന്നുറപ്പ്.

കുടിയേറ്റ കര്‍ഷകരുടെ ദാരിദ്രത്തിനിടയില്‍ എട്ടാം ക്ലാസ് മുതല്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ നടത്തുന്ന അനാഥാലയത്തിലായുരുന്നു സജീവ് ജോസഫിന്റെ പഠനവും ജീവിതവും. എസ് എസ് എല്‍ എസിയില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ച സജീവ് .സുമനസുകളുടെ സഹായത്താല്‍ പ്രിഡിഗ്രി ,ഡിഗ്രി വിദ്യാഭ്യാസത്തിനായി കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ എത്തി അവിടെ നിന്ന് കെഎസ്എയുവിന്റെ സജീവ പ്രവര്‍ത്തകനായി മാറി. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന കെട്ടിപടുക്കാന്‍ നിര്‍ണ്ണായ പങ്കുവഹിച്ചു. അവിഭക്ത കാലിക്കറ്റ് സര്‍വ്വകലാശാലയുടെ യുണിയന്‍ ചെയര്‍മാനായി വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും ശോഭിച്ചു. പിന്നീട് നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും കെഎസ്എയുവിന്റെ സജീവ പ്രവര്‍ത്തകനായി. യൂത്ത് പ്രവര്‍ത്തകനായിരിക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനുള്ള പുരസ്‌ക്കാരം സോണിയ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങി.

പിന്നീട് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്നേതൃത്വം ഏറ്റെടുത്തപ്പോള്‍ കെഎസ്യു യുത്ത്കോണ്‍ഗ്രസ് സംഘടനകളെ ശക്തിപ്പെടുതാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആ ശ്രമങ്ങളുടെ ഒന്നാമത്തെ ചുവടായിരുന്നു യൂത്ത്കോണ്‍ഗ്രസിന് ഒരു അന്വേഷണ കമ്മിഷന്‍ ഉണ്ടാക്കുക എന്നത്. രാജ്യമെമ്പാടുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുണ്ടായാല്‍ അവ അന്വേഷിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കുകയും പാര്‍ട്ടിതല ശിക്ഷാനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു കമ്മീഷന്റെ ഉത്തരവാദിത്വം. അതിനായി പ്രലോഭനങ്ങള്‍ക്കു വശപ്പെടാതിരിക്കുന്ന, അഴിമതി തൊട്ടുതീണ്ടാത്ത, കറകളഞ്ഞ വ്യക്തിത്വമുള്ള, അടിയുറച്ച കോണ്‍ഗ്രസ് പാരമ്പര്യമുള്ള, ഒരു യുവ നേതാവിനെ രാഹുല്‍ഗാന്ധി രാജ്യമെമ്പാടും അന്വേഷിച്ചു. ആ അന്വേഷണം എത്തിയത് സജീവിലായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മിഷന്‍ തലവനായിരിക്കെ ശാസ്ത്രീയമായി അന്വേഷണം നടത്തി നീതിനിര്‍വ്വഹണം നടത്തുന്ന അദ്ദേഹത്തിന്റെ രീതികള്‍ രാഹുല്‍ഗാന്ധിക്കു പോലും ഒരത്ഭുതമായിരുന്നു.. ശാസ്ത്രീയമായി എന്ന് പറഞ്ഞാല്‍ തെളിവുകളും രേഖകളും ലാബുകളില്‍ അയച്ചു പരിശോധിക്കുകയും വിദഗ്ധരെ ഉപയോഗിച്ച് ആധികാരിത ഉറപ്പുവരുത്തുകയും ചെയ്യുമായിരുന്നു അദ്ദേഹം. താന്റെ തെറ്റായ നിരീക്ഷണങ്ങല്‍ മൂലം ഒരാളുടെയും രാഷ്ട്രീയ ഭാവി നശിച്ചു പോകരുതെന്ന ഒറ്റ നിര്‍ബന്ധ ബുദ്ധിയായിരുന്നു അതിനു കാരണം.

കര്‍ഷക കുടുബത്തിലെ കടുത്ത ദാരിദ്രത്തില്‍ ബാല്യകാലം കനല്‍വഴികള്‍ നിറഞ്ഞതായിരുന്നു സജീവ് ജോസഫിന്റേത്. അവിടെ നിന്ന് പൊരുതി നേടിയ ജീവിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സജീവ് ജോസഫ് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇരിക്കൂറില്‍ ജനവിധി തേടുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്് നാടിന്റെയും നാട്ടുകാരുടെയും ഉറച്ച പിന്തുണകൂടിയാകുമ്പോള്‍ ഇരിക്കൂരിനുവേണ്ടി നിയമസഭയിലുയരുന്ന ശബ്ദം നമ്മുടെ നാട്ടുകാരന്റെയാകും…

Top