ജിഷ കേസ് സുപ്രീം കോടതിയിലെത്തിക്കാന്‍ ആളൂര്‍; കേരളത്തിലെ ജഡ്ജിമാരെ മാദ്ധ്യമ വാര്‍ത്തള്‍ സ്വാധീനിക്കും

കൊച്ചി: ജിഷ വധക്കേസ് അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പ്രതി അമീര്‍ ഉള്‍ ഇസ്ലാം സുപ്രീം കോടതിയെ സമീപിക്കും. ചൈന്നെ, ബംഗളുരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയാവും അമീറിന്റെ വക്കീലായ ആളൂര്‍ സമര്‍പ്പിക്കുക. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ സമീപിക്കാനാണു ആളൂരിന്റെ നീക്കം. കുറ്റക്കാരനെന്നു കണ്ടെത്തിയ അമീറിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറിന് വധശിക്ഷയാണ് വിധിച്ചത്.

സൗമ്യ കൊലക്കേസില്‍ ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കിയ വക്കീലാണ് ആളൂര്‍. സുപ്രീകോടതിയില്‍ നിന്നാണ് വധശിക്ഷയില്‍ വക്കീല്‍ ഇളവ് നേടിയെടുത്തത്. ഇപ്പോഴിതാ ജിഷാ കേസിലും കാര്യങ്ങള്‍ സുപ്രീംകോടതിയിലെത്തിക്കുകയാണ് ആളൂര്‍ വക്കീല്‍. കേസില്‍ അമീറുള്ളിന് പെരുമ്പാവൂര്‍ കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ സിബിഐ. അന്വേഷണമാവശ്യപ്പെട്ടു ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വിശ്വസിക്കുന്നതായി ആളൂര്‍ പറയുന്നത്. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് പ്രതി ജയിലില്‍ കഴിയുന്നത്. യഥാര്‍ഥ പ്രതികള്‍ മറ്റുസ്ഥലത്ത് മറഞ്ഞു നില്‍ക്കുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അദ്യം മുതലെ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പുതിയ അന്വഷണ സംഘത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അമീറുള്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് ആളൂരില്‍ വിലയിരുത്തല്‍.

ശാസ്ത്രീയമായ തെളിവുകള്‍ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളൂര്‍ പറയുന്നു. മറ്റുതെളിവുകള്‍ ഉണ്ടായിരിക്കെ അതൊന്നും ശാസ്ത്രീയ തെളിവുകളുമായി യോജിച്ചുപോകുന്നില്ലെങ്കില്‍ സുപ്രീം കോടതി വിധി പ്രകാരം പ്രതിയെ ശിക്ഷിക്കാനാകില്ലെന്നും ആളൂര്‍ പറയുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങള്‍ പ്രതിക്ക് ലഭിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ആനുകൂല്യം മാത്രമാണ് പ്രതി പ്രതീക്ഷിക്കുന്നത്. പ്രതിക്കെതിരായ തെളിവുകള്‍ പൂര്‍ണമല്ലെന്നും അതിനാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അമീറുള്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തുന്നത്.

കേരളത്തിലെ മാധ്യമങ്ങള്‍ മുന്‍വിധിയോടെയാണു കേസിനെ സമീപിച്ചിട്ടുള്ളതെന്നാണ് ആളൂര്‍ വക്കീലിന്റെ വിലയിരുത്തല്‍. ഇതു കൊണ്ട് അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജിയില്‍ മലയാളികളായ ജഡ്ജിമാരെയും മാധ്യമവാര്‍ത്തകള്‍ സ്വാധീനിക്കാം. ഈ സാഹചര്യത്തില്‍ കേസ് സംസ്ഥാനത്തിനു പുറത്തുള്ള കോടതികളില്‍ വാദം കേട്ടാല്‍ മാത്രമേ തന്റെ നിരപരാധിത്വംതെളിയിക്കപ്പെടൂവെന്നാണു അമീറിന്റെ വാദം. കേരള ഹൈക്കോടതിയാണു വാദം കേള്‍ക്കുന്നതെങ്കില്‍ മലയാളികളല്ലാത്ത ജഡ്ജിമാരാകണമെന്നും ആവശ്യമുന്നയിക്കും. എന്നാല്‍, നിലവില്‍ കേരള ഹൈക്കോടതിയില്‍ ഒരാള്‍ മാത്രമേ സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ളൂ, ആന്ധ്രാ സ്വദേശിയായ ശേഷാദ്രി നായിഡു. ഈ സാഹചര്യത്തിലാണു മറ്റേതെങ്കിലും ഹൈക്കോടതികള്‍ വാദം കേള്‍ക്കണമെന്നു ആവശ്യപ്പെടുന്നത്.

കേസില്‍ തനിക്കെതിരായ തെളിവൊന്നുമില്ലെന്നാണു അമീറിന്റെ വാദം. പൊതുജനശ്രദ്ധ നേടിയ കേസായതിനാല്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും മുഖം രക്ഷിക്കാന്‍ അമ്പതുദിവസത്തിനുശേഷം നിരപരാധിയായ തന്നെ പിടികൂടി കുറ്റം കെട്ടിവയ്ക്കുകയായിരുന്നു. ശാസ്ത്രീയപരിശോധകളെല്ലാം തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും അമീര്‍ വാദിക്കും.

Top