തിരുവനന്തപുരം: കോൺഗ്രസിലെ പുതിയ കലാപത്തെ ഇല പൊഴിയും ശിശിരത്തോട് ഉപമിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ കരുണാകരൻ മുതൽ സുധാകരൻ വരെയുള്ളവരുടെ കാലത്തെ ഒതുക്കലുകളെ ഓർമിപ്പിക്കുന്നത്.ഉമ്മന്‍ചാണ്ടിയെ ഉന്നമിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കര്‍. കരുണാകരനേയും ആന്റണിയേയും കുത്തിയതിനുളളതാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് ജയശങ്കര്‍ പറഞ്ഞ് വെയ്ക്കുന്നത്.
ഉമ്മൻചാണ്ടിയുടെ പേരെടുത്ത് പറയാതെയും പഴയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയുമാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ വിമർശനം. ജയശങ്കറിന്റെ കുറിപ്പ് ഇങ്ങനെ: ” ഇല പൊഴിയും ശിശിരം.. കരുണാകരനെ മുന്നിൽ നിന്നും ആൻ്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല. ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആൻ്റണിയല്ല വേണുഗോപാൽ” ”ഹൈക്കമാൻ്റിലും ലോ കമാൻ്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും. കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വിഎസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി.
കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?” ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെയും ജയശങ്കർ നടത്തിയ പ്രതികരണം ചർച്ചയായിരുന്നു. ” കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോൺഗ്രസ് കമ്മറ്റികൾക്കും പുതിയ പ്രസിഡന്റുമാരായി. അവരിൽ വയോധികരുണ്ട്, മധ്യവയസ്‌ക്കകരുണ്ട്, യുവാക്കളുമുണ്ട്. ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസൻ നായർക്കും അനിൽ കുമാറിനുമുളള സസ്‌പെൻഷൻ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമർശം കഴിഞ്ഞു മണിക്കൂർ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി.
തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്” എന്നായിരുന്നു കുറിപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായിരുന്നു. എന്നാല്‍ വന്‍ തിരിച്ചടി യുഡിഎഫിന് നേരിട്ടതോടെ നേതൃത്വം ഹൈക്കമാന്‍ഡ് അഴിച്ച് പണിതു.കെ സുധാകരനും വിഡി സതീശനും നേതൃത്വത്തിലേക്ക് എത്തി. ഇതോടെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലുണ്ടായിരുന്ന അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി.
ഡിസിസി പുനസംഘടനയില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ അവഗണിക്കപ്പെട്ടതോടെ ഉമ്മന്‍ചാണ്ടി കലാപക്കൊടി ഉയര്‍ത്തി. ഗ്രൂപ്പ് കളികള്‍ ഇനി നടക്കില്ലെന്ന സൂചന ഹൈക്കമാന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. അതിന് മറുപടിയായി കെ സുധാകരന്‍ രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. പുതിയ ഡിസിസി അധ്യക്ഷന്മാരുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
മാത്രമല്ല ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകള്‍ എഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ അതൃപ്തിയിലേക്ക് വഴി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പേരുകള്‍ എഴുതിയ ഡയറി കെ സുധാകരന്‍ പുറത്ത് കാണിച്ചത് ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തന്റെ ക്രഡിബിലിറ്റി തെളിയിക്കുന്നതിന് വേണ്ടിയാണ് ഡയറി പുറത്ത് കാണിച്ചത് എന്ന് കെ സുധാകരന്‍ മറുപടിയും നല്‍കി. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പില്‍ നിന്ന് ടി സിദ്ദിഖ് അടക്കമുളളവര്‍ പുതിയ അധികാര കേന്ദ്രങ്ങളോട് അടുക്കുന്നതായും സൂചനകളുണ്ട്. കോണ്‍ഗ്രസിനുളളിലെ കലാപം യുഡിഎഫിനകത്തും വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇല പൊഴിയും ശിശിരം..
കരുണാകരനെ മുന്നിൽ നിന്നും ആന്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല.
ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആന്റണിയല്ല വേണുഗോപാൽ. ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.
കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വി എസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?
കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത് എത്തിയിരുന്നു. ‘ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്’- എന്നാണ് അഡ്വ. ജയശങ്കർ പറഞ്ഞത്.
”കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോൺഗ്രസ് കമ്മറ്റികൾക്കും പുതിയ പ്രസിഡന്റുമാരായി. അവരിൽ വയോധികരുണ്ട്, മധ്യവയസ്‌ക്കകരുണ്ട്, യുവാക്കളുമുണ്ട്.
ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസൻ നായർക്കും അനിൽ കുമാറിനുമുളള സസ്‌പെൻഷൻ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമർശം കഴിഞ്ഞു മണിക്കൂർ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്.