
ജംബുരാ :ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ആഫ്രിക്കന്‍ വംശജര്‍ക്കും വോട്ട് ചെയ്യാം. വാര്‍ത്ത കണ്ട് ഞെട്ടെണ്ട ! സംഗതി സത്യമാണ്.സൂറത്തിനടുത്തുള്ള സോമനാഥില്‍ നിന്നും 25 കിമി ഉള്ളിലുള്ള ജംബുരാ ഗ്രാമത്തില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്ന ആഫ്രിക്കന് വംശജരായ ജനങ്ങള്‍ക്കാണ് ഈ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്തതാണ് ഇവര്‍.ആഫിക്കന്‍ സൂഫി മുസ്ലിം പാരമ്പര്യം അവകാശപ്പെടുന്ന ഇവര്‍ സിദ്ദി എന്ന ആദിവാസി വിഭാഗമായാണ് അറിയപ്പെടുന്നത്. എല്ലാവരും മുസ്ലിം വിശ്വാസികളാണ്. ഇന്ത്യയില്‍ സിദ്ദി വിഭാഗക്കാരായ 19,514 പേര്‍ ജീവിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 8,661 പേരും ഗുജറാത്തിലാണ്.
ഇതില്‍ തന്നെ ഏകദേശം 7000 പേരോളം ജംബുരാ സ്വദേശികളാണ്. ഈ ഗ്രാമത്തിനടുത്തായാണ് പണ്ട് കാലത്തെ പ്രശസ്തമായ ജുനഗണ്ട് രാജവംശം. ഇവിടത്തെ ഒരു മുസ്ലിം രാജാവ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ ഒരു രാജകുമാരിയുമായി പ്രണയത്തിലായി.
ജുനഗണ്ടിലേക്ക് മടങ്ങി വരുമ്പോള്‍ രാജാവ് ഈ രാജകുമാരിയെ വിവാഹം കഴിച്ച് കൊണ്ട് വരികയായിരുന്നു. 100 അടിമകളുമായാണ് രാജകുമാരി ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് വന്നത്. അവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇവിടെ താമസിച്ച വരുന്നത്.
ആദ്യമായി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കുന്ന ഈ കൂട്ടത്തിലെ യുവജനതയും ഏറെ ആവേശത്തിലാണ്. 10 ശതമാനം പേരാണ് ഇവരില്‍ നിന്നും ഇപ്രാവിശ്യം ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നത്