ഗുജറാത്തിൽ കോൺഗ്രസിന്റെ 8 എം എൽ എ മാർ ബിജെപിയിൽ !..കോൺഗ്രസ് എംഎൽഎമാർ റിസോർട്ടുകളിൽ!

അഹമ്മദാബാദ്: ഗുജറാത്തിലും കോൺഗ്രസ് തകരുന്നു . ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുകയാണ് . രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണം കൂടിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഗുജറാത്തിലെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.4 രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിന്റെ ശക്തിസിങ് ഗോഹിൽ എന്നിവർ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. കോൺഗ്രസിൽ രാജി തുടരുന്നതോടെ മൂന്നാം സ്ഥാനാർഥി നരഹരി അമിന്റെ വിജയവും ബിജെപി ഏറെക്കുറെ ഉറപ്പിച്ചു.

ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാര്‍ച്ച് മുതലിങ്ങോട്ട് 8 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപി പാളയത്തിലേക്ക് പോയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ട് പിറകേ 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മൂന്ന് പേരും കോണ്‍ഗ്രസ് വിട്ടു. ഗുജറാത്തിൽ 65 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഗുജറാത്ത് കോൺഗ്രസിന് ആഘാതമായി ഒരു എംഎൽഎ കൂടി ശനിയാഴ്ച രാജിവച്ചിരുന്നു. ഇതോടെയാണു ബാക്കിയുള്ള എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റാൻ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഎല്‍എമാരെ മേഖല തിരിച്ച് വിവിധ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആനന്ദ് ജില്ലയിലെ ഉമേത്തയിലുളള ഏരീസ് റിവര്‍സൈഡ് റിസോര്‍ട്ടിലേക്കാണ് തെക്കന്‍-മധ്യ ഗുജറാത്തിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് മാറ്റിയിരിക്കുന്നത്. ഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍.

വടക്കന്‍ ഗുജറാത്തില്‍ നിന്നുളള എംഎല്‍എമാരെ രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തിയിലുളള വൈല്‍ഡ് വിന്‍ഡ്‌സ് റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. സൗരാഷ്ട്ര-കച്ച് മേഖലയില്‍ നിന്നും ഉളള കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്‌കോട്ടിലെ നില്‍ സിറ്റി റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഇന്ദ്രാനില്‍ രാജ്യഗുരുവിന്റെ ഉടമസ്ഥതയിലുളള റിസോര്‍ട്ടാണിത്.

ബ്രിജേഷ് മെര്‍ജ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച എംഎല്‍എ. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ രാജിക്കത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് സമര്‍പ്പിച്ചത്. നേരത്തെ ബിജെപിയിലായിരുന്ന മെര്‍ജ 2017ലാണ് കോണ്‍ഗ്രസിലെത്തിയത്. മെര്‍ജ അടക്കമുളളവര്‍ അതിന് മുന്‍പ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുളള രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്.

എംഎല്‍എമാരെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടക്കം ഇടപെട്ടിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. രാജിവെച്ച എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ചില്‍ 5 പേര്‍ രാജിവെച്ചതിന് പിറകേ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ തിരികെ എത്തിയത്.

2017ലെ ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി ഭരണം പിടിച്ചത്. 99 സീറ്റുകളിലായിരുന്നു ബിജെപിയുടെ ജയം. കോണ്‍ഗ്രസ് 81 സീറ്റുകള്‍ നേടി. 81ല്‍ നിന്ന് 73 ആയി കുറഞ്ഞു എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിടെ ഒരുപറ്റം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. 2020 മാര്‍ച്ചോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 81ല്‍ നിന്ന് 73 ആയി കുറഞ്ഞു. 8 പേര്‍ കൂടി രാജി വെച്ചതോടെ കോണ്‍ഗ്രസ് അംഗബലം വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇതോടെ രാജ്യസഭയിലേക്ക് രണ്ട് പേരെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വരും.

ആകെ 4 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഉളള അംഗബലം അനുസരിച്ച് കോണ്‍ഗ്രസിന് രണ്ട് പേരെ ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കോണ്‍ഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി എന്നിവരെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി ഇവരില്‍ ഒരാള്‍ മാത്രമേ രാജ്യസഭയിലേക്ക് എത്തുകയുളളൂ. അതേസമയം 103 അംഗങ്ങളുളള ബിജെപിക്ക് ഇതോടെ 3 പേരെ രാജ്യസഭയിലേക്ക് എത്തിക്കാനാവും. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തും എന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കടന്നിരിക്കുന്നത്.

Top