
ന്യൂഡല്‍ഹി: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍ എന്ന തരത്തില്‍ ഐഎസ് ആഭിമുഖ്യമുള്ള വെബ്‌സൈറ്റിലാണ് പ്രചാരണമുണ്ടായത്
Tags: delhi