ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസസിനും രമേശ് ചെന്നിത്തലക്കും തിരിച്ചടി!..ശബരിമല സ്ത്രീപ്രവേശന വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച് എഐസിസി. രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ല. കെപിസിസി പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണ്. ശബരിമല വിധി സ്വാഗതാര്‍ഹമെന്നാണ് അഭിപ്രായമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു
ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നാണ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്.
ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നുവെന്നും രാഹുല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. താനും പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നേരത്തെ ശബരിമലയില്‍ സമരത്തിന് പിന്തുണ തേടി കേരള നേതാക്കള്‍ എത്തിയപ്പോഴും രാഹുല്‍ സമാനമായ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രത്യക്ഷമായ കൊടി പിടിച്ചുള്ള സമരം വേണ്ടെന്നാണ് രാഹുല്‍ അന്ന് വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശത്തിനെതിരെ നിലപാടെടുത്ത കെപിസിസിക്ക് തിരിച്ചടിയാണ് പാര്‍ട്ടി അധ്യക്ഷന്‍റെ നിലപാട്.