വിമാനങ്ങളില്‍ നിന്ന് മനുഷ്യമലം താഴേക്ക് പതിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: വിമാനങ്ങള്‍ പറക്കുന്നതിനിടയില്‍ ടോയ്‌ലറ്റുകള്‍ തുറന്ന് വിടുന്നതിനെതിരെ നടപടി ശക്തമാക്കി. ഐജിഐ എയര്‍പോര്‍ട്ടിനടുത്തുള്ള റെസിഡന്‍ഷ്യല്‍ പ്രദേശത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍ ടോയ്‌ലറ്റുകള്‍ തുറന്ന് വിട്ട സംഭവത്തില്‍ പരാതിക്കാരനായ റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ സത് വത് സിങ് ദാഹിയയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ വിധിയായി. ഇതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമാക്കി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ (എന്‍ജിടി)രംഗത്തെത്തിയിട്ടുണ്ട്.

ആകാശത്ത് വച്ച് വിമാനങ്ങളുടെ ടോയ്‌ലറ്റുകള്‍ അഴിച്ച് വിടുക പതിവാണെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച് വന്നതിനെ തുടര്‍ന്നാണിത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഏത് വിമാനക്കമ്പനിയും 50,000 രൂപ പിഴയടക്കേണ്ടി വരുമെന്നും ഇന്നലെ എന്‍ജിടി ഉത്തരവിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും അയക്കാന്‍ ട്രിബ്യൂണല്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാന്‍ഡ് ചെയ്യുന്നതിനിടയിലോ പറക്കുന്നതിനിടയിലോ ടോയ്‌ലറ്റ് മാലിന്യം പുറന്തള്ളരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദേശമാണിത്. ഇത് ലംഘിക്കുന്നവരില്‍ നിന്നും പരിസ്ഥിതി നഷ്ടപരിഹാരമെന്ന നിലയിലാണ് പ്രസ്തുത പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളിലെ ടോയ്‌ലറ്റുകളുടെ ടാങ്ക് കാലിയല്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകള്‍ നടത്തുമെന്ന നിര്‍ദ്ദേശങ്ങള്‍ ഇറക്കാനും ഡിജിസിഎയോട് ഉത്തരവിട്ടിട്ടുണ്ടെന്ന് എന്‍ജിടി തലവനായ സ്വതന്തര്‍ കുമാര്‍ വെളിപ്പെടുത്തുന്നു.

ഈ സര്‍ക്കുലര്‍ ലംഘിക്കുന്ന രീതിയില്‍ ഏതെങ്കിലും വിമാനങ്ങള്‍ കാലിയായ ടാങ്കുമായി ലാന്‍ഡ് ചെയ്താല്‍ അവരില്‍ നിന്നും 50,000 രൂപ ഈടാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.
ഇത്തരം സംഭവങ്ങളെ സ്വച്ഛഭാരത് അഭിയാന്റെ ലംഘനമായിട്ടാണ് എന്‍ജിടി കണക്കാക്കുന്നത്. ലെഫ്റ്റനന്റ് ജനറല്‍ സത് വത് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്(സിപിസിബി) അദ്ദേഹത്തിന്റെയും വിമാനത്താവളത്തിനടുത്തുള്ള മറ്റ് വീടുകള്‍ക്കും മുകളില്‍ വീണ അവശിഷ്ടങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും അതിലൂടെ അത് മനുഷ്യമലമാണെന്ന് വ്യക്തമായതായും ട്രിബ്യൂണല്‍ വിശദീകരിക്കുന്നു. ഇത്തരം കേസുകളില്‍ പരാതി നല്‍കാനായി ഒരു ഹെല്‍പ് ലൈന്‍ സ്ഥാപിക്കാനും ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top