പ്രവാസികള്‍ ഇനി തലപുകയ്‌ക്കേണ്ട: ടിവി കൊണ്ടുവന്നാല്‍ എത്ര നികുതിയടക്കണം; മദ്യം എത്ര കുപ്പിവരെ കൊണ്ടുവരാം; സ്വര്‍ണ്ണം കൊണ്ടുവരുന്നതിനുള്ള പരിധി എത്ര; ഈ സംശയങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കൃത്യമായ മറുപടി

പ്രാവാസികള്‍ക്ക് നാട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും വലിയ പാരയും പ്രശ്‌നക്കാരും കംസ്റ്റസ് ഉദ്യോഗസ്ഥരാണ്. എന്ത് കൊണ്ടുവരണം എത്ര നികുതിയടക്കണം എന്നിങ്ങനെയുള്ള നൂറ് കൂട്ടം സംശയങ്ങളും പ്രവാസികള്‍ക്ക് എന്നുമുള്ളതാണ്. ഇതിനൊക്കെ മറുപടി പറഞ്ഞ് മടുത്തതോടെ പ്രവാസികളുടെ സംശയ നിവാരണത്തിനായി പ്രത്യേകമായി തയ്യാറെടുക്കുകയാണ് കസ്റ്റംസ്.

സോഷ്യല്‍ മീഡിയ വഴിയാണ് രാജ്യാന്തര യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. വിദേശത്ത് നിന്ന് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ അളവ് മുതല്‍ ഒപ്പം കരുതാവുന്ന മദ്യത്തിന്റെ തോതുവരെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങികഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്ത് നിന്ന് വാങ്ങിയ ഫ്‌ളാറ്റ് സ്‌ക്രീന്‍ ടിവി നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമിച്ചാല്‍ പാടുപെടും. എത്ര വില കുറഞ്ഞതാണെന്നും പറഞ്ഞിട്ട് കാര്യമില്ല, നികുതിയൊടുക്കിയേ തീരൂ. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതിന് സമാധാനം പറഞ്ഞ് മടുത്തു.

ഇത് മാത്രമല്ല, വിമാനയാത്രയില്‍ കൈവശം വയ്ക്കാവുന്ന കറന്‍സിയുടെ കണക്ക്, മദ്യത്തിന്റെ അളവ്, കൊണ്ടുവരാവുന്ന സ്വര്‍ണം തുടങ്ങി ശരാശരി വിമാനയാത്രക്കാരന്‍ അറിയേണ്ടതെല്ലാം ഈ പേജിലുണ്ട്.

ഇതിലൊന്നും പെടാത്ത മറ്റ് സംശയങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ടും ചോദ്യങ്ങള്‍ ഉന്നയിക്കാം, മറുപടി നല്‍കാന്‍ സദാ ഉദ്യോഗസ്ഥര്‍ തയ്യാറാണ്. ഇനി വേണ്ടസംശയങ്ങള്‍ സ്മാര്‍ട് ഫോണുകള്‍ക്കുള്ള കസ്റ്റംസിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും പ്ലേ സ്റ്റോറില്‍ റെഡിയായിക്കഴിഞ്ഞു.(“Indian Customs Traveller Guide” available in playstore)

Top