തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയപ്പോൾ ഇരട്ട താപ്പുമായി കേരള ബിജെപി നേതൃത്വം .മുൻപ് എതിർത്തവർ ഇപ്പോൾ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കയാണ് .
അദാനിയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന ബിജെപി നേതൃത്വം. മുമ്പ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സംസ്ഥാന ഘടകമാണ് ഇപ്പോള്‍ നിലപാട് മാറ്റി രംഗത്ത് വന്നത്. സുതാര്യമായ നിലയില്‍ നടന്ന ഏര്‍പ്പാടാണ് കൈമാറ്റമെന്ന് കെ സുരേന്ദ്രന്റെ ന്യായീകരണം.
2018 ഡിസംബര്‍ 28 ന്റെ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. അന്നത്തെ വ്യോമയാന മന്ത്രിയെ കണ്ട് തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ബി എം എസിന്റെ നിവേദനം നല്‍കിയ കാര്യവും മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
നാലര ലക്ഷം യാത്രക്കാര്‍ ആശ്രയിക്കുന്നതും നൂറ് കണക്കിന് ജീവനക്കാരുടെ ജീവിതമാര്‍ഗവുമാണ് വിമാനത്താവളമെന്നും വി മുരളീധരന്‍ എഴുതി. ഈ നിലപാട് മാറ്റിയാണ് അദാനിക്കായി ബി ജെ പി കേരള ഘടകം രംഗത്ത് വന്നിരിക്കുന്നത്. മോദിയുടെ വിശ്വസ്തനായ അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ മലക്കം മറിച്ചില്‍. കേരളം കോട്ട് ചെയ്തതിനേക്കാള്‍ വലിയ തുക കോട്ട് ചെയ്തതിനാലാണ് അദാനിക്ക് കൊടുത്തത്. സുതാര്യമായ നിലയില്‍ നടന്ന ഏര്‍പ്പാടാണ് കൈമാറ്റമെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു.
കൈമാറ്റത്തില്‍ എന്ത് അഴിമതി നടന്നുവെന്ന് സംസ്ഥാന സര്‍ക്കാരും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വി മുരളീധരന്‍ കേന്ദ്ര മന്ത്രിമാരെ കണ്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. സ്വകര്യവത്ക്കരണത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയരുന്ന സാഹചത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടും എന്ന ആശങ്കയും ബി ജെ പി നേതാക്കള്‍ക്കിടയിലുണ്ട്.