റിയാദ്: ഭീതിയുണര്‍ത്തി ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണാവൈറസ് സൗദി അറേബ്യയിലെ മലയാളി നഴ്‌സിനും സ്‌ഥിരീകരിച്ചു. സൗദിയിലെ എട്ടു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍.ആഗോളതലത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ ശക്തമാക്കി ഇന്ത്യ. ഇന്ത്യയിൽ 43 വിമാനങ്ങളിൽ നിന്നായി 9,516 യാത്രക്കാരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ ഒരാൾക്ക് പോലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
അമേരിക്കയിലും വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ച പിന്നാലെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതയാണ് സ്വീകരിച്ചിരിക്കുന്നത് . സൗദിയില്‍ അസീര്‍ പ്രവിശ്യയിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിനാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ ഇതേ ആശുപത്രിയിലെ ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സിനെ പരിചരിക്കുന്നതിനിടെയാണ് മലയാളി നഴ്‌സിനും പകര്‍ന്നതെന്നാണ് ഒപ്പുമുള്ള നഴ്‌സുമാര്‍ നല്‍കുന്ന വിവരം. സൗദി അഭയിലെ ഫയാസ് ഇന്റര്‍ നാഷണല്‍ ആശുപത്രിയിലുള്ള കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള എട്ടുനഴ്‌സുമാരാണ് നിരീക്ഷണത്തിലുളളത്.
ആശുപത്രിയില്‍ ചികില്‍സയിലായിരുന്നയാള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു ചികിത്സിച്ച ഈ നഴ്‌സുമാരെ മൂന്നു ദിവസമായി ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. ചൈനയില്‍ വുഹാന്‍നഗരത്തില്‍ പടര്‍ന്നുപിടിച്ച ദുരൂഹവൈറസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 17 ആയി. 444 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉപ മേധാവി ലി ബിന്‍ അറിയിച്ചു.
ന്യുമോണിയയ്‌ക്കു സമാനമായ പനിയും കടുത്ത ശ്വാസം മുട്ടലുമാണ് രോഗലക്ഷണങ്ങള്‍.89 ലക്ഷം പേരുടെ നഗരമാണ് വുഹാന്‍. ഇങ്ങോട്ടേക്കോ ഇവിടെനിന്നു പുറത്തേക്കോ ഉള്ള യാത്ര ഒഴിവാക്കണമെന്നു ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വുഹാനില്‍നിന്നു അമേരിക്കന്‍ തലസ്‌ഥാനമായ വാഷിങ്‌ടണിലെത്തിയ വ്യക്‌തിയിലും വൈറസ് സ്‌ഥിരീകരിച്ചു.
ഇന്ത്യയില്‍ കര്‍ശനജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ സംശയിക്കത്തക്കതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും ചൈനയില്‍നിന്നെത്തുന്ന യാത്രികരെ കര്‍ശനപരിശോധനയ്‌ക്കുശേഷമാണു വിമാനത്താവളങ്ങളില്‍നിന്നു പുറത്തേക്കുപോകാന്‍ അനുവദിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി പ്രധാന ഏഴുവിമാനത്താവളില്‍ കര്‍ശന ജാഗ്രതയാണ്. 43 വിമാനങ്ങളിലായി ചൈനയില്‍നിന്നെത്തിയ 9156 യാത്രികരെ ഇതുവരെ പരിശോധിച്ചു വൈറസ് ബാധിയില്ലെന്ന് ഉറപ്പാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രീതി സുഡാന്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ 28 യാത്രക്കാരെ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായ ഒന്നും കണ്ടെത്തിയില്ല.
ചൈനയിലെ വുഹാനിൽ 470 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തായ് ലൻഡിൽ നാല് പേർക്കും ദക്ഷിണ കൊറിയ, ജപ്പാൻ, തായ് വാൻ, യുഎസ് എന്നീ രാജ്യങ്ങളിൽ ഓരോരുത്തർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചൈനയിലെ വുഹാൻ സന്ദർശിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച മാത്രം ഒമ്പതുപേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. ചൈനയിലെ 14 പ്രവിശ്യകളിലാണ് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യ സെക്രട്ടറിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ സംഘടിക്കുന്നത് ഒഴിവാക്കാനാണ് വുഹാനിലെ അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. പൊതു പരിപാടികൾ ഒഴിവാക്കാനും കർശന നിർദേശമുണ്ട്. പുതിയ തരത്തിലുള്ള കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെ വിദേശ ടൂറിസത്തിന് കൂച്ചുവിലങ്ങാനുള്ള നീക്കമാണ് ഉത്തരകൊറിയ നടത്തുന്നത്.
What is a coronavirus?
Coronaviruses, which can infect animals and people, are a large family of viruses that can cause illnesses of the respiratory tract. They are so named for the spikes protruding from their membranes, which resemble the corona around the sun.
The new virus which has emerged in Wuhan in China is closely related to the SARS virus, which killed almost 800 people around the world in a 2003 outbreak.
What are the symptoms?
Some coronaviruses cause mild disease such as the common cold, but others are associated with more severe conditions such as SARS (Severe acute respiratory syndrome) and MERS (Middle East respiratory syndrome). And while some viruses transmit easily from person to person, others do not.
According to Chinese authorities, the new virus can cause severe illness in some patients and does not transmit readily between people. Symptoms present about two weeks after infection.