സല്‍മാന്‍ഖാന് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയില്ലെന്ന് ഐശ്വര്യ റായ്

maxresdefaul

സല്‍മാന്‍ ഖാന് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയില്ലെന്നോ? ഇതു പറഞ്ഞിരിക്കുന്നത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ആണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒട്ടേറെ സ്ത്രീകളോട് സല്ലു മാന്യമല്ലാതെ പെരുമാറിയെന്നാണ് പറയുന്നത്. അക്കൂട്ടത്തില്‍ ഐശ്വര്യ റായ്‌യും ഉള്‍പ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഐശ്വര്യ എന്തിന് സല്‍മാനെതിരെ ഹര്‍ജി നല്‍കണം?

സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വിന്‍ അംബാസിഡറാക്കിയുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതിനെതിരെ പലരും രംഗത്തു വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഐശ്വര്യ റായ് സല്ലുവിനെതിരെ പ്രതികരിച്ചത്. നടനെ അംബാസിഡറാക്കാനുള്‌ല തീരുമാനം തെറ്റാണെന്ന് ഐശ്വര്യ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താരം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്. സല്‍മാന്‍ ഖാന്‍ പദവിക്ക് ഒട്ടും യോജിച്ചയാളല്ലെന്നും സ്്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയാത്തയാളെന്നും ഹര്‍ജിയില്‍ ഐശ്വര്യ പറയുന്നതായാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ഇത്തരമൊരു പരാതി വാസ്തവമാണോ എന്ന കാര്യത്തില്‍ ഐശ്വര്യ പ്രതികരിച്ചിട്ടില്ല.

അതിനിടെ, സല്‍മാനെ പിന്തുണച്ച് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി രംഗത്തെത്തിയിട്ടുണ്ട്. സല്‍മാന്‍ പദവിക്ക് യോജിച്ച വ്യക്തിയാണെന്നും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനത്തില്‍ തെറ്റുകാണാന്‍ കഴിയുന്നില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി. സല്‍മാന്‍ ഖാനെതിരെ ഓണ്‍ലൈന്‍ വഴി കൂട്ട ഒപ്പശേഖരണം നടക്കുന്നതിനിടെയാണ് ഹേമ മാലിനിയുടെ പിന്തുണ.

നേരത്തെ ഗുസ്തി താരം യോഗേശ്വര്‍ ദത്തും അത്ലറ്റ് ആയിരുന്ന മില്‍ഖാ സിങ്ങും സല്‍മാന്റെ നിയമനത്തിനെതിരെ പ്രതികരിച്ചിരുന്നു. ബോളിവുഡില്‍ നിന്നും സ്പോര്‍ട്സിന് പ്രചാരം നല്‍കാന്‍ ആളെത്തേണ്ടതില്ലെന്നും മുന്‍ താരങ്ങളെ ആരെയെങ്കിലും അംബാസിഡറാക്കിയാല്‍ മതിയെന്നുമാണ് ഇവരുടെ അഭിപ്രായം.

Top