ഡോക്ടര്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കാശ്മീര്‍ കഴിഞ്ഞാന്‍ ഏറെ ശ്രദ്ധിക്കപെടേണ്ട സ്ഥലം എന്ന് പറഞ്ഞിരുന്നത് ദില്ലി ആയിരുന്നു. വിഘടനവാദികളും ഭീകരരും ദില്ലിയെ മറയാക്കി പ്രവര്‍ത്തിക്കുന്നു എന്നു ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനുമേല്‍ ഒരു നടപടിയും കൈകൊണ്ടില്ല. പക്ഷെ അമിത്ഷാ എത്തിയാതോടെ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. ദേശീയ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് ദില്ലിയുടെ അനൗദ്യോഗിക സുരക്ഷാ ചുമതല നല്‍കി. കാര്യങ്ങള്‍ പഠിച്ച് ഡോവല്‍ അപ്പപ്പോള്‍ ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പൗരത്വ നിയമ പ്രതിഷേധം ഏറെ ആളി പടര്‍ന്നത് ദില്ലിയിലാണ്.