കണ്ണൂര്‍:കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതു പ്രഗത്ഭരാണ്.ഉമ്മന്‍ ചാണ്ടി, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ സുന്ദരന്‍ നേതൃത്വമാണു കേരള രാഷ്ട്രീയത്തെ നയിക്കുന്നത്.അതിനാല്‍ കേരള രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്കു വഹിക്കാന്‍ ഇനിയില്ലെന്ന് എ.കെ. ആന്റണിപറഞ്ഞു. അതിന്റെ സമയം കഴിഞ്ഞു.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന് അപ്പോള്‍ പറയാം. ഇപ്പോള്‍ അതു ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.ബാര്‍ കോഴക്കേസിലെ പുതിയ വിധി യുഡിഎഫിനെ ബാധിക്കില്ല. ഇത്തരം ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുമ്പോഴാണ് അരുവിക്കരയില്‍ ജയിച്ചത്. വിധിയെ പറ്റി കൂടുതല്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാം.
ബിജെപിയുടെ ഭരണം നാടിനാപത്താണ്. നെഹ്റു കുടുംബത്തെയും ആ പാരമ്പര്യത്തെയും ആദര്‍ശങ്ങളെയും മോദി ഭയപ്പെടുന്നു. മോദി ഭരണം 5000 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ പാവനത്വം നശിപ്പിച്ചു. കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ് ഇന്ത്യ. മലയാളികളുടെ ഭക്ഷണ രീതി മാറ്റാന്‍ ആര്‍എസ്എസ് വിചാരിച്ചാല്‍ നടക്കുമോയെന്നും ആന്റണി ചോദിച്ചു. വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്.
ബിജെപി – എസ്എന്‍ഡിപി കൂട്ടുകെട്ട് ഇരുകക്ഷികള്‍ക്കും നഷ്ടമേ ഉണ്ടാക്കൂ. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പാര്‍ട്ടി ആസൂത്രിതമായി ആയുധം ശേഖരിക്കാന്‍ തീരുമാനിച്ചാല്‍ പൊലീസിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കണ്ണൂരില്‍ ആയുധ ശേഖരം കണ്ടെത്തിയതിനെപ്പറ്റി സൂചിപ്പിച്ച് ആന്റണി ചോദിച്ചു