കോഴിക്കോട്: അനധികൃത നിയമനത്തില്‍ മന്ത്രി എ കെ ബലാനും കുടുങ്ങുന്നു. എഴുത്തുകാരി ഇന്ദു വി മേനോന് ചട്ടം ലഘിച്ച് കിത്താര്‍ഡ്സില്‍ നിയമനം നല്‍കിയതാണ് പുതിയ വിവാദം. എഴുത്തുകാരിക്ക് പുറമെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നിയമം മറികടന്ന് കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നിയമനം നല്‍കിയത്. ചട്ടം ദുരുപയോഗം ചെയ്താണ് നിയമനം നടത്തിയത്. അസാധരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചട്ടം 39 ആണ് നിയമനത്തിനായി മന്ത്രി ദുരുപയോഗം ചെയ്തത്.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്‌സിലെ താല്‍കാലിക ജീവനക്കാരായിരുന്നു എഴുത്തുകാരി ഇന്ദു വി മേനോന്‍, എ. മണിഭൂഷണ്‍, മിനി പി വി, സജിത്ത് കുമാര്‍ എസ് വി എന്നിവര്‍. കരാര്‍ അടിസ്ഥാനത്തില്‍ കിര്‍താഡ്‌സില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ക്ക് 2007 ല്‍ നിലവില്‍ വന്ന കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ റൂള്‍ മറികടന്ന് നിയമനം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 ഉപയോഗിച്ച് നിയമനം നല്‍കുകയായിരുന്നു.
ബാലന്റെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിക്കുകയായിരുന്നു. എംഎ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം ഫിലും വേണ്ട ലക്ചര്‍ പോസ്റ്റില്‍ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണുള്ളത്.