നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍.  ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്. പള്ളാത്തുരുത്തി തുടര്‍ച്ചയായി നാലാം തവണയാണ് നെഹ്‌റുട്രോഫി നേടുന്നത്. അലനും എയ്ഡന്‍ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ കീഴടക്കിയത്. യുബിസി-നടുഭാഗമാണ് ഫൈനലിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്.

 

പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടില്‍ തെക്കെതില്‍ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്. അഞ്ച് ഹീറ്റ്സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വീയപുരം ചുണ്ടന്‍ (4.18 മിനുറ്റ്), നടുഭാഗം ചുണ്ടന്‍ (4.18 മിനുറ്റ്), ചമ്പക്കുളം ചുണ്ടന്‍ (4.26 മിനുറ്റ്), കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ (4.27 മിനുറ്റ്) എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top