ആലപ്പുഴയിൽ അപൂര്‍വ രോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു; തോട്ടിൽ കുളിച്ചപ്പോൾ മൂക്കിലൂടെ കയറിയിരിക്കാമെന്ന് നിഗമനം

ആലപ്പുഴ: അപൂര്‍വമായി കണ്ടെത്തിയ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

പാണാവള്ളിയിലെ തോട്ടില്‍ കുളിച്ചതാണ് കുട്ടിക്ക് രോഗമുണ്ടാകാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗനം. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ തുറവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുന്നതാണ് എങ്കഫലൈറ്റിസ് രോഗമുണ്ടാകാന്‍ കാരണമാകുന്നത്. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതോടെ രോഗം ഗുരുതരമാകും.

പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ ഇടയാക്കും.

Top