വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ : ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോള്‍ പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് ദാരുണാന്ത്യം.

അതേ സസമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top