സിപിഎമ്മില്‍ വീണ്ടും വിവാദം: ഭാര്യയുമായി നേതാവിന് അവിഹിത ബന്ധമെന്ന് ജനപ്രതിനിധിയുടെ ഭര്‍ത്താവിന്റെ പരാതി

ആലപ്പുഴ: സിപിഎമ്മിനെ വിവാദങ്ങള്‍ വിടാതെ പിന്‍തുടരുകയാണ്. പാലക്കാട് പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡന പരാതിക്ക് ശേഷം സിപിഎമ്മിനെ പിടിച്ചുലച്ചുകൊണ്ട് മറ്റൊരു പരാതി ഉയര്‍ന്നിരിക്കുകയാണ്. ആല്പപുഴയില്‍ നിന്നാണ് പുതിയ പീഡന പരാതി ഉയരുന്നത്. ജനപ്രതിനിധിയായ തന്റെ ഭാര്യയുമായി ഒന്നരവര്‍ഷത്തോളമായി ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിന് അവിഹിതബന്ധമുണ്ടെന്ന് കാട്ടി ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി.

ഇത് സംബന്ധിച്ച പരാതി ആലപ്പുഴ ജില്ലാ നേതൃത്വത്തിനും, സംസ്ഥാന നേതൃത്വത്തിനും നല്‍കിയെങ്കിലും പരാതി ഒതുക്കി തീര്‍ക്കുവാനാണ് ശ്രമം ഉണ്ടായതെന്നും ആരോപണമുണ്ട്. ഈ മാസം പതിനേഴിനാണ് പാര്‍ട്ടിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. വീട്ടിലെത്തിയപ്പോള്‍ ഭാര്യയും നേതാവും ഇടപഴകുന്ന ചില കാഴ്ചകള്‍ കണ്ടെന്നും ഒന്നരവര്‍ഷമായി ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ട് ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം. സി.പി.എം നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഒരു സ്വകാര്യചാനലിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Top