കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വോഷണ ഏജൻസി അറസ്റ്റു ചെയ്ത സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം കായിക താരം ബോബി അലോഷ്യസിനെതിരായ അഴിമതികേസ് ഒതുക്കി!.കായിക താരം ബോബി അലോഷ്യസിനെതിരായ അഴിമതി സ്ഥിരീകരിച്ച് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗവും രംഗത്ത് എത്തി.തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകളും പുറത്ത് വന്നു . കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ വെളിപ്പെടുത്തിയതായും റിപ്പോർട്ട് .
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു എന്ന് 24 ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയർന്നിരുന്നു . മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കയുടെ ഭാര്യയുമായ ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെതിരെയാണ് ഗുരുതരമായ ക്രമക്കേട് ഉയര്‍ന്നിരിക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബോബി അലോഷ്യസിനെ പിണറായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കിലും അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസാണ് ബോബി അലോഷ്യസ് നടത്തിയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭരണ സമിതി അംഗം സലീം പി ചാക്കോ നല്‍കിയ പരാതിയില്‍ ഉള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
കസ്റ്റംസ് മുഖ്യ കമ്മീഷണര്‍ക്കാണ് തെളിവുകള്‍ സഹിതം വിശദമായ പരാതി നല്‍കിയട്ടുള്ളത്. യുകെയില്‍ പഠനത്തിനും പരിശീലനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയ കാലത്ത് ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി തുടങ്ങിയെന്നാണ് പരാതി. കൗണ്‍സിലില്‍ നിന്നു ലഭിച്ച 15 ലക്ഷം രൂപ മറിച്ചുവെച്ചാണ് ദേശിയ കായിക വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം സ്വന്തമാക്കിയതെന്നും പരാതിയില്‍ പറയുന്നു.
2003 മുതലുള്ള ചട്ടലംഘനങ്ങളാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ 45 ലക്ഷം സ്വീകരിച്ച് പഠനത്തിനായി എത്തിയ ബോബി അലോഷ്യസ് ക്രമവിരുദ്ദമായി ഭര്‍ത്താവ് ഷാജന്‍ സ്‌കറിയയുമായി ചേര്‍ന്ന് സ്വകാര്യ കമ്പനി രൂപികരിക്കുകയായിരുന്നു. ഷാജന്‍ സ്‌കറിയുമായി ചേര്‍ന്ന് രൂപികരിച്ച യുകെ സ്റ്റഡി പബ്ലിക് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും പരാതിക്കൊപ്പം നല്‍കിയട്ടുണ്ട്. ബോബി അലോഷ്യസ് നല്‍കിയ ഓണ്‍ലൈന്‍ പരസ്യങ്ങളും പരാതിക്കൊപ്പം കൈമാറിയട്ടുണ്ട്.
യുകെയിലെ പഠനത്തിനു ശേഷം കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന കരാറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിനഞ്ച് ലക്ഷം കൈപ്പറ്റിയത്. ഇത് മറച്ചുവച്ചുകൊണ്ട് ദേശിയ കായിക ഫണ്ടില്‍ നിന്ന് 34 ലക്ഷത്തിലധികം രൂപയും കൈപ്പറ്റി. ഇതുള്‍പ്പെടെയുള്ള കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് കഴിഞ്ഞ ഭരണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്ന് ബോബിയുടെ ഭര്‍ത്താവ് ഷാജന്‍ സ്‌കറിയ ഫേയ്‌സ് ബുക്കിലൂടെ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫേയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ബോബി ഇതിന് തയ്യാറായ്യില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും ഷാജന്‍ സ്‌കറിയയുടെ ഫേയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.