എറണാകുളം : കേരള പത്രപ്രവര്‍ത്തക അസോസിയേഷനിലെ തര്‍ക്കം രൂക്ഷമാകുന്നു. പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് എസ്.സി പ്രമോട്ടർ ആയ കെ.കെ സുമേഷിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
മാതൃഭൂമി ചാനലിന്റെ പെരുമ്പാവൂരിലെ സ്റ്റിംഗറും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് കെ.കെ സുമേഷ്. ഈ പദവികള്‍ ദുരുപയോഗം ചെയ്താണ് സുമേഷ് ക്രമക്കേടുകൾ നടത്തിയതെന്ന് ആരോപണമുണ്ട്.
കൂവപ്പടി ബ്‌ളോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് നടപടി സ്വീകരിച്ചത്.
സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ എറണാകുളം ജില്ലാ സെക്രട്ടറിയെ വെള്ളപൂശാനാണ് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ശ്രമിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ജി.ശങ്കറും ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തിയും സുമേഷിനെ സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങിയതോടെ സംഘടനയിലെ തർക്കം രൂക്ഷമായി.
നേത്രുത്വത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച അജിത ജെയ്ഷോറിനെ സംഘടനയില്‍ നിന്നും ഏകപക്ഷീയമായി പുറത്താക്കിയതാണ് ഏറ്റവും ഒടുവിൽ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സംഘടനയുടെ രക്ഷാധികാരികൂടിയായിരുന്നു അജിത ജെയ്ഷോർ.
സ്വന്തം ചിലവിൽ അംഗങ്ങള്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയതും അജിത ജെയ്ഷോര്‍ ആണ്. ഇവരെ പുറത്താക്കിയതോടെയാണ് സംഘടനയില്‍ പ്രതിഷേധം ശക്തമായത്.
സംഘടനക്ക് ബാങ്ക് അക്കൌണ്ട് ഉണ്ടെങ്കിലും എല്ലാ സാമ്പത്തിക ഇടപാടുകളും ജനറല്‍ സെക്രട്ടറിയായ മധു കടുത്തുരുത്തിയുടെ സ്വകാര്യ ബാങ്ക് അക്കൌണ്ടിലൂടെയാണ് നടക്കുന്നത്. ദൈനംദിന കാര്യങ്ങളുടെ വ്യക്തമായ കണക്കും ലഭ്യമല്ല.
അംഗത്വ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ആരംഭിച്ചപ്പോൾ, ഇതിനുള്ള 250 രൂപ മധു കടുത്തുരുത്തിയുടെ 9846627184 എന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് നല്‍കുവാനാണ് ജനറല്‍ സെക്രട്ടറി അറിയിച്ചത്.
സംഘടനയുടെ അനുമതിയില്ലാതെ ഇവന്റ് പ്രോഗ്രാമുകള്‍ എടുത്തു നടത്തിയ വകയിലും വന്‍തുക ചിലര്‍ തട്ടിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ വിമര്‍ശനം ഉന്നയിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
നിലവില്‍ പത്രപ്രവര്‍ത്തക അസോസിയേഷന് അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് അംഗങ്ങളില്‍ നിന്നും മറച്ചുവെച്ചാണ് ഇപ്പോള്‍ ഐ.ഡി.കാര്‍ഡ് വിതരണം നടത്തുന്നത്.
ഇതിലൂടെ വന്‍ തുക സ്വന്തം പേരിലേക്ക് മാറ്റാമെന്നും ചിലര്‍ കണക്കുകൂട്ടുന്നുണ്ട്. മാധ്യമ സംഘടനയെ കച്ചവട താല്‍പ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒട്ടു മിക്ക ജില്ലാ കമ്മിറ്റികളും പ്രതിഷേധവുമായി രംഗത്തുവന്നു.
ഇതോടെ സംഘടന പിളര്‍പ്പിലെക്കെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സംഘടനക്ക് ഏകാധിപത്യ സ്വഭാവം നല്‍കുന്നതാണ് ഇപ്പോഴുള്ള ഭരണഘടന.
രജിസ്ട്രേഷന്‍ സമയത്ത് പറ്റിയ തെറ്റാണിത്. ഏകാധിപത്യ സ്വഭാവം നല്‍കുന്ന ഈ ഭരണഘടന തിരുത്തണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അതിന് തയ്യാറായിരുന്നില്ല.