വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം; സൗഹൃദ സര്‍വ്വീസുമായി അല്‍മാസ് ഗ്രൂപ്പ്

bus-clipart-school-bus-clip-art

കോട്ടയ്ക്കല്‍: വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലുമായി അല്‍മാസ് ഗ്രൂപ്പെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്രയൊരുക്കാന്‍ കോട്ടയ്ക്കലിലുള്ള അല്‍മാസ് ഗ്രൂപ്പ് ഒരു ബസ്സിറക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി ഒരു കാര്‍ഡ് കാണിച്ചാല്‍ മാത്രം മതി. സൗജന്യമായി എല്ലാ സുരക്ഷിതത്വത്തോടു കൂടിയും യാത്ര ചെയ്യാം.

വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുമായി അല്‍മാസ് ആശുപത്രിയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ മതി. അവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യാത്രാ പാസ് നല്‍കും. ഇത് കണ്ടക്ടറെ കാണിച്ചാല്‍ സൗജന്യമായി യാത്ര ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികള്‍ക്ക് കുടിവെള്ള സൗകര്യവും ബാഗുകള്‍ വയ്ക്കുന്നതിന് പ്രത്യേക സൗകര്യവും ബസില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി സി.സി.ടി.വിയും ബസിലുണ്ട്. കുടുംബശ്രീ വഴി ആര്‍.ടി.ഒ തെരഞ്ഞെടുത്ത വനിതകളായിരിക്കും കണ്ടക്ടര്‍മാര്‍.

ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി സൗഹൃദ സര്‍വ്വീസാണ് അല്‍മാസ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

Top