അല്‍ഫോണ്‍സ് കണ്ണന്താനം ഇനിമുതല്‍ ചണ്ഡീഗഡ് അഡിമിനിസ്ട്രേറ്റര്‍

4

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുതിയ പദവി നല്‍കി. അല്‍ഫോണ്‍സ് കണ്ണന്താനം ഇനിമുതല്‍ ചണ്ഡീഗഡ് അഡിമിനിസ്ട്രേറ്ററായിരിക്കും.
ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലാണ് നിയമനം.

കഴിഞ്ഞ 40 വര്‍ഷമായി തുടര്‍ന്നു വന്ന പാരമ്പര്യം തകര്‍ത്താണ് കണ്ണന്താനത്തെ അഡ്മിനിസ്ട്രേറ്റര്‍ ആക്കിയത്. 40 വര്‍ഷമായി ഗവര്‍ണര്‍മാരാണ് അഡ്മിനിസ്ട്രേറ്റര്‍ പദവി വഹിച്ചിരുന്നത്. ഇതുവരെ ചണ്ഡീഗഡില്‍ പഞ്ചാബ് ഗവര്‍ണറായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ പദവി വഹിച്ചിരുന്നത്. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് കണ്ണന്താനം. കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി അംഗത്തിനു ലഭിക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top