പ്രേമം പൂത്തുലഞ്ഞു; അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി

പ്രേമം നേരം എന്നി സൂപ്പര്‍ ഹിറ്റുകളലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു. ആലുവയില്‍ വച്ചായിരുന്നു വിവാഹം. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, നടി സായ് പല്ലവി എന്നിവരും അല്‍ഫോണ്‍സിന്റെ സുഹൃത്തുക്കളായ പ്രേമത്തിലെ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

കൊച്ചി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വച്ചായിരുന്നു മനസമ്മതം. പ്രേമത്തിന്റെ വിജയത്തിലൂടെ ഹിറ്റ് സംവിധായകനായി മാറിയ അല്‍ഫോണ്‍സ് പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും പുത്രനാണ്. അലീന ചെന്നൈയില്‍ ഉപരി പഠനം നടത്തുന്നു. നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമയില്‍ എത്തിയത്. നേരത്തെ നടന്ന വിവാഹ ആഘോഷങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top