എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച: ആളില്ലാത്ത വീടിന് പിന്നിലെ കതക് തര്‍ത്തു;കവര്‍ന്നത് 100 പവന്‍; ആയുധങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചു

ആലുവ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 100 പവനും 1 ലക്ഷം രൂപയും കവര്‍ന്നു. മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുല്ലയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഞായറാഴ്ച രാവിലെ 7.30ഓടെ കുടുംബം മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു അബ്ദുള്ളയും കുടുംബവും. ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിന് പിന്നിലെ കതകിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവന്‍ വലിച്ചുവാരി പരിശോധിച്ച നിലയിലാണ്. എസ്.പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. എറണാകുളം ജില്ലയില്‍ അടുത്തിടെ നടന്ന വന്‍ കവര്‍ച്ചകളുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ആലുവയിലെ കവര്‍ച്ച.

Top