മത കലഹമുണ്ടാക്കി അമല്‍ജ്യേതി കോളേജിനെ തകര്‍ക്കാന്‍ മറുനാടന്‍ മലയാളിയുടെ നീക്കം; അമല്‍ജ്യോതിക്കെതിരെ പടച്ചുണ്ടാക്കിയത് മുഴുവന്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞു

കൊച്ചി: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളേജിനെതിരെ കുപ്രചരണം നടത്തുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന. അമല്‍ ജ്യോതിക്കെതിരായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്ഥാപനത്തെ തകര്‍ക്കാന്‍ നീക്കം നടത്തുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും ഒരു രാഷ്ട്രീയ സംഘടനയുമാണെന്നാണ് പുറത്ത് വരുന്ന തെളിവുകള്‍. മൂവായിരത്തി ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തെ കരിവാരിതേയ്ക്കാന്‍ പച്ചക്കള്ളങ്ങളാണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ കേളേജിനെ മതപരമായി ഒറ്റപ്പെടുത്തി അക്രമിക്കുക എന്ന ലക്ഷ്യമായിരുന്നു വാര്‍ത്തയിലുടനീളം. ക്രിസ്ത്യന്‍ വൈദികരേയും അധ്യാപകരേയും അപകീര്‍ത്തി പെടുത്തിയും മതവിശ്വാസങ്ങളെ അവഹേളിച്ചുമാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്.

കേരളത്തില്‍ സ്വാശ്രയ കേളെജിനെതിരെ ഉര്‍ന്ന പ്രതിഷേധങ്ങളെ തന്ത്രപൂര്‍വം അമല്‍ജ്യോതിക്കെതിരെ തിരിച്ചുവിടാനുള്ള ആദ്യ നീക്കമായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. എന്നാല്‍ നേരത്തെയും നിരവധി ക്വട്ടേഷന്‍ വാര്‍ത്തകളേറ്റുടുത്ത സൈറ്റിനെ വിശ്വാസിക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ല ഇതോടെ വൈദികരെ ക്രൂരമായി അവഹേളിയ്ക്കാനായി അടുത്ത ശ്രമം. ഇതും പക്ഷെ പരാജയപ്പെടുകയായിരുന്നു. അമല്‍ ജ്യോതിക്കെതിരായ വാര്‍ത്തകള്‍ തെറ്റാണെന്നറിഞ്ഞിട്ടും ഒരോദിവസവും പുതിയകഥകള്‍ മസാല ചേര്‍ത്ത് എഴുതിപിടിപ്പിച്ചത് എന്തിനായിരുന്നുവെന്ന അന്വേഷണമാണ് ക്രിസ്ത്യന്‍ വിദ്യഭ്യാസ സ്ഥാപനത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയില്‍ ഈ വാര്‍ത്തസൈറ്റും മുഖ്യപങ്കാളിത്തം വഹിച്ചുവെന്ന് തെളിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇടതുപക്ഷ സഹചാരിയായ മാധ്യമ പ്രവര്‍ത്തകന്‍ റജി ലൂക്കോസിന്റെ പോസ്റ്റ്

(ഇടതുപക്ഷ സഹചാരിയായ മാധ്യമ പ്രവര്‍ത്തകന്‍ റജി ലൂക്കോസിന്റെ പോസ്റ്റ്. )

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ നിന്നും മാത്യു ഏലിയാസ് എന്ന കുട്ടിയേ മാനേജ്ജ്മെന്റ് പുറത്താക്കി, വൈദീകന്‍ ഹോസ്റ്റലിലും കോളേജിലും ഗുണ്ടായിസം നടത്തുന്നു. പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു. ഹോസ്റ്റലില്‍ വൈദീകര്‍ ഒളിക്യാമറ വയ്ച്ച് ദൃശ്യങ്ങള്‍ കാണുന്നു, കുടികളെ വൈദീകര്‍ കഴുത്തിന് കുത്തി പിടിച്ച് ഭിത്തിയില്‍ ഇടിക്കുന്നു, മുഖത്ത് അടിക്കുന്നു, 1100 പെണ്‍കുട്ടികള്‍ക്കും, 1200 ആണ്‍കുട്ടികള്‍ക്കുമാണിവിടെ ഹോസ്റ്റല്‍. അവര്‍ രാത്രി ഉറങ്ങുന്നത് കാണാന്‍ വൈദീകന്‍ കിടപ്പ് മുറികള്‍ക്ക് ചില്ലുവാതില്‍ വയ്ച്ചു, പെണ്‍കുട്ടികള്‍ അടക്കം ഹോസറ്റ്ലില്‍ ഇടേണ്ട വസ്ത്രം വൈദീകര്‍ തീരുമാനിക്കുന്നു, പതിയിരുന്ന് കുടികളെ പേടിപ്പിക്കുന്നു. കുട്ടികളേ തെറിയഭിഷേകം നടത്തുന്നു, മാതാപിതാക്കളേ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. കുട്ടികളെ മദ്യപാനികളും, മയക്കുമരുന്ന് കാരുമാക്കി വൈദീകര്‍ ചിത്രീകരിക്കുന്നു. ഈ വൈദീകര്‍ സ്വര്‍ഗ
ത്തില്‍ പോയാല്‍ ആ സ്വര്‍ഗം വേണ്ടെന്ന് കുട്ടികള്‍, വൈദീകരുടെ കുപ്പായം, വിശ്വാസം, കുര്‍ബാന എന്നിവയേ എല്ലാം അടച്ച് ആക്ഷേപിച്ചു.ബൈബിളിലേ വാക്കുകള്‍ വളച്ചൊടിച്ച് വൈദീകര്‍ക്കും പള്ളിക്കുമെതിരെ പ്രയോഗിച്ചു.
എന്താണ് അമല്‍ ജ്യോതിയില്‍ സംഭവിച്ചത്.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സ്വയാശ്രയ കോളേജുകള്‍ക്കെതിരേ സമരം നടന്നു. ഇതിനൊപ്പം ഇവിടെയും സമരം നടന്നു. എന്നാല്‍ ഈ സമരങ്ങള്‍ക്ക് മുമ്പ് അവിടെനിന്നും ടി.സി വാങ്ങിച്ച് പോയ മാത്യു ഏലിയാസ് ഹാലി എന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു.
അപേക്ഷ നല്‍കി ടി.സി സ്വയം വാങ്ങി പോയ ആളാണ്. ഒപ്പിട്ട് നല്കിയ അപേക്ഷ അമല്‍ ജ്യോതി കോളേജില്‍ ഉണ്ട്. കുട്ടിയും അമ്മയും സ്വന്തം ഇഷ്ടപ്രകാരം വന്ന് ടി.സി വാങ്ങിച്ചു പോയി. ഇത് ഡിസമ്പര്‍ 16നാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഈ കുട്ടിയും അമ്മയും വന്ന് മുന്‍ കൂട്ടി ഒടുക്കിയ ഫീസിന്റെ അവശേഷിക്കുന്ന സെമസ്റ്ററുകളുടെ പണവും ഒപ്പിട്ട് വാങ്ങി. എന്നാല്‍ അന്നൊന്നും എവിടെയും പരാതി ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ കുട്ടി പരാതിയുമായി മാധ്യമങ്ങളെ സമീപിക്കുന്നത്. കേരളത്തിലേ എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത നല്‍കി. സത്യം മനസിലാക്കി എന്നാല്‍ ഇന്നേവരേ കോളേജ് ഓഫീസിലോ, മാനേജരായ വൈദീകനോടോ സത്യം തിരക്കാതെ തെറ്റായ വാര്‍ത്ത പൊലിപ്പിച്ചു.

മാനേജര്‍ ഫാ.മാത്യു പായിക്കാട്ട് പറയുന്നത് ഇങ്ങിനെ..

ആ കുട്ടിയേ ഞങ്ങള്‍ പുറത്താക്കിയില്ല. സ്വയം അപേക്ഷ തന്ന് ടി.സി വാങ്ങി പോയതാണ്. ഇനി പരാതി ഉണ്ടേല്‍ അത് യൂണിവേഴ്സിറ്റിയിലേ, പോലീസിലോ, കോടതിയിലോ, സര്‍ക്കാരിലോ കോളേജ്ജ് ഓഫീസിലോ പറയാമായിരുന്നു. ഒന്നുമുണ്ടായില്ല. ടി.സി വാങ്ങിച്ച് പോയി ഒന്നര മാസം കഴിഞ്ഞ് സമരത്തിന്റെ വാര്‍ത്തയിലാണ് ആ കുട്ടി പ്രത്യക്ഷപ്പെടുന്നത്. 3ദിവസം ചെറിയ സമരം നടന്നു. 3200 കുട്ടികള്‍ പഠിക്കുന്ന ഇവിടെ വെറും 50പേര്‍ സമരത്തിനിറങ്ങി. ഇപ്പോള്‍ ഒരു വിഷയവുമില്ല.ശാന്തമായി ക്ലാസുകള്‍ നടക്കുന്നു. വോളി ടൂര്‍ണ്ണമെന്റ് കഴിഞ്ഞു, ഇനി ക്രികറ്റ് ടൂര്‍ണ്ണമെന്റിനായി ഒരുങ്ങുന്നു,

ഇതാണ് ഇവിടുത്തേ സത്യം ഇങ്ങിനെയുള്ള ഈ സ്ഥാപനത്തില്‍ സമരം കൊടുമ്പിരി കൊണ്ട് എന്നും എല്ലാം അടിച്ചു നിരത്തും എന്നും വാര്‍ത്ത എഴുതിയ മഞ്ഞ പത്രത്തിന്റെ നിലവാരം അപാരം. പെയിഡ് വാര്‍ത്ത എഴുതിയപ്പോള്‍ കുറച്ചു യാതാര്‍ഥ്യം കൂടെ എഴുതണമായിരുന്നു. ഒരു വര്‍ഗീയ വിഷയം ഉണ്ടാക്കാം അമല്‍ ജ്യോതി കോളേജ് അടിച്ചു തകര്‍ക്കാം..നാട്ടില്‍ കലാപം ഉണ്ടാക്കാം എന്നാല്‍ അതൊന്നും കെടുത്താനും, നഷ്ടപെടുന്ന ജീവനും രക്തവും ഒന്നും തിര്‍കെ നല്കാനും കഴിയില്ല. അമല്‍ ജ്യോതി അടിച്ചുപൊളിച്ചാല്‍ സംസ്ഥാനത്ത് ആകെ കത്തോലിക്കര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയും. വിവാദ പോര്‍ട്ടലിന്റെ വികൃതി തരമാണിവിടെ തുറന്ന് കാട്ടുന്നത്.

ടി.സി വാങ്ങിപോയ മാത്യു ഏലിയാസ് ഹാലിയേ ഫേസ് ബുക്കില്‍ അസാന്മാര്‍ഗികമായി ഇടപെട്ടതില്‍ ചോദ്യം ചെയ്തിരുന്നു എന്ന് മാനേജര്‍ വ്യക്തമാക്കി. അത് ഇതാണ്: പരീക്ഷ മാറ്റിവയ്ച്ചപ്പോള്‍ മാത്യു ഏലിയാസ് ഹാലി ഫേസ്ബുക്കില്‍ കുറിച്ചു കെ.ടി.യുവിന്റെ വൈസ് ചാന്‍സലറുടെ തന്തയുടെ പേരില്‍ ഒരു ഗ്രൂപ്പ് തുടങ്ങിയാലോ പിന്നീട് ഈ വിദ്യാര്‍ഥി ഒരു ഗ്രൂപ്പ് തുടങ്ങി..അതിന്റെ പേര്‍ ഇങ്ങിനെ കെ.ടി.യുവിന്റെ വൈസ് ചാന്‍സലറുടെ തന്തയുടെ പേരിലുള്ള ഗ്രൂപ്പ് ഇങ്ങിനെ വൈസ് ചാന്‍സലര്‍ക്കെതിരേ ഫേസ്ബുക്കില്‍ തെറിയെഴുതി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത കുട്ടിയേ ശാസിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ പറയട്ടെ മാനേജര്‍ പറഞ്ഞു. ഈ കോളേജ് ഹോസറ്റലില്‍ വളരെ കര്‍ശന ചിട്ടകള്‍ ഉണ്ട്. 1100 പെണ്‍കുട്ടികളുടെ ഹോസ്റ്റലും, 1200 പേരുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലുമാണ്. കുട്ടികള്‍ക്ക് പഠിക്കാന്‍, ഉറങ്ങാന്‍, പുറത്ത് പോകാന്‍ ഒക്കെ കൃത്യമായ സമയം ഉണ്ട്. 18നും 23നും ഇടയില്‍ പ്രായമായ കുട്ടികളാണ് എന്ന് ഓര്‍ക്കണം. മാതാപിതാക്കള്‍ വിശ്വസിച്ച് ഏല്പ്പിച്ച കുട്ടികളെ അവര്‍ക്ക് തിരിച്ചേല്പ്പിക്കണം. ആര്‍ക്കേലും എന്തേലും സംഭവിച്ചാല്‍ ഞങ്ങള്‍ സമാധാനം പറയേണ്ടേ- മാനേജര്‍ ചോദിച്ചു.

കോളേജിനെതിരേ 1000 പേര്‍ ഒപ്പിട്ട നിവേദനം ഉണ്ടെന്ന് എഴുതി. വെല്ലുവിളിക്കുന്നു ആ നിവേദനം പുറത്തുവിടാന്‍.അങ്ങിനെ കത്തോലിക്കാ സഭയേ സംസ്ഥാന സര്‍ക്കാരിനും ഹൈന്ദവ സഹോദന്മാര്‍ക്കും എതിരായ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ എന്ന് ഉന്നം വയ്ച്ചു. അമല്‍ ജ്യോതി കോളേജ്ജില്‍ മറ്റൊരു ലോ അക്കാദമി ആവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഒരു മത വൈര്യം ഉണ്ടാകും എന്നും കള്ള വാര്‍ത്ത എഴുതിയവര്‍ മോഹിച്ചു അമല്‍ ജ്യോതി കോളേജില്‍ വിവാദ പോര്‍ട്ടല്‍ പൊട്ടിക്കാന്‍ വയ്ച്ച് പടക്കം ചീറ്റിപോയിരിക്കുന്നു. കേരളത്തിലേ പ്രബുദ്ധരായ ജനം ഈ മതകലഹത്തേയും സാമുദായിക വൈര്യം ഉണ്ടാക്കുന്ന ഇടപെടലിനേയും തോലിപ്പിച്ചിരിക്കുന്നു. എന്തെല്ലാം അക്രമമാണ് നടക്കുന്നത്. എന്ത് തോന്ന്യവാസമാണിത്തരത്തില്‍ കിംവദന്തി പരത്തല്‍.

Top