കുറേകാലമായി സിനിമാ ആരാധകരുടെ അന്വേഷമാണ് എന്താണ് അമല പോളിന് കുട്ടികളുണ്ടാവത്തതെന്ന്.. ഒടുവില്‍ താരം തന്നെ ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴേക്കും അമല പോളിന് കുട്ടികളുണ്ടാകാത്തതിന്റെ ചര്‍ച്ച തുടങ്ങിയതാണ്. നടി ഗര്‍ഭിണിയാണെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഇതേ കുറിച്ച് മറുപടി പറഞ്ഞ് പറഞ്ഞ് അമല പോള്‍ മടുത്തു.
ഒടുവില്‍ നടി പ്രതികരിച്ചു; സമയമാകുമ്പോള്‍ അമ്മയാകും അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് മറച്ചു വയ്ക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അമ്മയാകുന്നത് അതിന്റേതായ സമയത്ത് നടക്കുമെന്നുമാണ് അമല പോള്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം കഴിഞ്ഞതുമുതല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴേക്കും അമല പോള്‍ ഗര്‍ഭിണിയാണെന്നും അമ്മയാകാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത നടി നിഷേധിച്ചപ്പോള്‍, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അമല കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലാണെന്ന വരെ പപ്പരാസികള്‍ പ്രചരിപ്പിച്ചു.
കുട്ടികളെ ഇഷ്ടമല്ലാത്തവരാരാണ്. എനിക്ക് കുട്ടികളെ ഇഷ്ടമല്ലാഞ്ഞിട്ടാണോ. സമയമാകുമ്പോള്‍ അമ്മയാവും. അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് മറച്ചു വയ്ക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അമ്മയാകുന്നത് അതിന്റേതായ സമയത്ത് നടക്കുമെന്നുമാണ് അമല പോള്‍ പറഞ്ഞത്.വിജയ് യുടെ പിന്തുണ ഉള്ളതുകൊണ്ടാണ് വിവാഹ ശേഷവും സിനിമയില്‍ തുടരുന്നതെന്നും അമല പറഞ്ഞു. എനിക്ക് വിവാഹ ജീവിതവും സിനിമയും ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍ കഴിയുന്നുണ്ട് അമല പറഞ്ഞു.
വിവാഹം നമ്മുടെ വ്യക്തിത്വത്തെ ബാധിക്കരുത്. ഓരോരുത്തരുടെയും വ്യക്തിത്വം ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മറ്റ് നേട്ടങ്ങളുടെയും ആകെ തുകയാണ്. വിവാഹ ശേഷം കുടുംബ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ടെന്നും ആതീരുമാനത്തോട് തനിക്ക് ബഹുമാനമാണെന്നും അമല പറഞ്ഞു.