കുട്ടികളുടെ രൂപത്തിലും വലിപ്പത്തിലുമുള്ള സെക്‌സ് ഡോളുകള്‍ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ വില്‍പ്പനയ്ക്ക്. ചൈല്‍ഡ് സെക്‌സ് ഡോള്‍സ് എന്ന പേരിലല്ല വില്‍പ്പന. മുതിര്‍ന്നവരുടെ സെക്ഷനില്‍ സെക്‌സ് ഡോള്‍സ് സെക്ഷനിലാണ് ഇത്തരത്തില്‍ സെക്‌സ് ഡോളുകള്‍ വില്‍ക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു.
ഈ വര്‍ഷമാദ്യമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള സെക്‌സ് ഡോളുകളെ ആമസോണ്‍ പിന്‍വലിച്ചത്. കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആമസോണ്‍ പോലെയുള്ള സൈറ്റുകളില്‍ കുട്ടികളുടെ ഡോളുകള്‍ വില്‍ക്കുന്നത് തെറ്റാണെന്നും വില്‍പ്പന നിര്‍ത്തണമെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇത്തരത്തിലുള്ള സൈറ്റുകള്‍ നിരീക്ഷിക്കണമെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
65യൂറോ മുതല്‍ 78യൂറോ വരെ വിലയുള്ള ഡോളുകളാണ് വില്‍പ്പനയ്ക്കുള്ളത്. ചെസ്റ്റില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്നതരത്തിലുള്ളതും ഫ്‌ളക്‌സിബിള്‍ ആയിട്ടുള്ളതുമായ പാവകളാണെന്ന് സൈറ്റില്‍ കുറിപ്പുമുണ്ട്. 2017 ജൂലൈയിലാണ് 1979ലെ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് മാനേജ്‌മെന്റ് ആക്ട് പ്രകാരം സെക്‌സ് ഡോളുകളുടെ വില്‍പ്പന മാറ്റിയത്.