ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന ആമസോണ്‍ ഉപഭോക്താക്കളെ കൈവിട്ട് കമ്ബനി; ഈ സേവനങ്ങള്‍ ഇനിമുതല്‍ ലഭ്യമാകില്ല

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന ആമസോണ്‍ ഉപഭോക്താക്കളെ കൈവിട്ട് കമ്ബനി; ഈ സേവനങ്ങള്‍ ഇനിമുതല്‍ ലഭ്യമാകില്ല

 

സാധാരണക്കാരന്‍ വളരെയധികം ആശ്രയിക്കുന്ന ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ പുതിയ തീരുമാനം ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്.

കിന്‍ഡില്‍ ബുക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനി അതിന് സാധിക്കില്ല. ആമസോണ്‍ ആപ് വഴി കിന്‍ഡില്‍ ബുക്കുകള്‍ ഇനി വാങ്ങാന്‍ കഴിയില്ല. ആ സൗകര്യം ആമസോണ്‍ അവസാനിപ്പിച്ചു. ഐഒഎസ് ആപ്പില്‍ മുന്‍പ്‌തന്നെ കിന്‍ഡില്‍ ബുക്ക് വാങ്ങാന്‍ കമ്ബനി അനുവദിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആമസോണ്‍ ആന്‍ഡ്രോയിഡ് ആപ്പ് വഴി ഒരു കിന്‍ഡില്‍ ബുക്ക് വാങ്ങാന്‍ ശ്രമിച്ചാല്‍ ഈ സൗകര്യം ലഭ്യമല്ല എന്ന് കാണിക്കുന്ന മ‌റ്റൊരു സ്‌ക്രീനിലേക്ക് റീ‌ഡയറക്‌ട് ചെയ്യും. ആപ്പ് അപ്ഡേ‌റ്റ് ചെയ്‌താലും ഈ വിവരം കാണിക്കുന്ന അറിയിപ്പ് കാണാം. ഗൂഗിള്‍ പ്ളേ‌സ്‌റ്റോറിന്റെ പുതിയ നയങ്ങള്‍ക്കനുസരിച്ച്‌ ആപ്പില്‍ നിന്നും കിന്‍ഡില്‍ ബുക്ക് വാങ്ങാനാകില്ല എന്നാണ് അറിയിപ്പ്.

ബില്ലിംഗ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ആപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് ഗൂഗിള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ആപ്പുകളെ ജൂണ്‍ ഒന്നുമുതല്‍ പ്ളേ‌സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് ഗൂഗിള്‍ അറിയിപ്പ്. ഇതനുസരിച്ചാണ് ഏപ്രില്‍ ഒന്നുമുതല്‍ ഓഡിയോബുക്ക് ആന്‍ഡ്രോയിഡ് ആപ്പ് വഴി വാങ്ങുന്നത് കമ്ബനി വിലക്കിയത്. എന്നാല്‍ ആപ്പ് വഴി കിന്‍ഡില്‍ ബുക്കുകള്‍ വാങ്ങാനാകില്ലെങ്കിലും ലാപ്‌ടോപ്പോ ഡെസ്‌ക്‌ ടോപ് കമ്ബ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ക്ക് അതിന് സാധിക്കും.

Top