ആമസോണില്‍ നിന്ന് ജീവനക്കാര്‍ മോഷ്ടിച്ചത് പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍

താനെ: ഓണ്‍ലൗന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണിന്റെ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി അധികൃതര്‍ പരാതി നല്‍കി. താനെയിലെ ഗോഡൗണില്‍ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്.

കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്നാണ് ആമസോണിന്റെ ആരോപണം. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ പരാതി നല്‍കി. അഞ്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മെയ് 29ന് 7500 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മറ്റൊരു കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top