ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിന് ഇന്ത്യയില്‍ വോലറ്റ് ലൈസന്‍സും. നിലവിലുള്ള സേവനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ പണമിടപാടുകളും നടത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് (പിപിഐ) ലൈസന്‍സാണ് വോലറ്റ്. ഇതാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.
മൊബൈല്‍ വോലറ്റ് രംഗത്ത് നിക്ഷേപമുള്ള പേയ്ടിഎം,ഫ്ലിപ്കാര്‍ട്ടിന്റെ
ഫോണ്‍ പേ തുടങ്ങിയവയ്‌ക്കൊപ്പം മല്‍സരിക്കാനും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പില്‍ കൂടുതല്‍ ഓഫറുകളും പ്രത്യേക കാഷ്ബായ്ക്കുകളും ഒക്കെ നല്‍കാന്‍ പുതിയ ലൈസന്‍സ് ഗുണപ്രദമാകും.
പോയിന്റ് ഓഫ് സെയില്‍സില്‍ കാഷ്‌ലെസ് വിനിമയം വിപുലപ്പെടുത്തുന്നതോടൊപ്പം കരുത്തുറ്റ മൊബൈല്‍ വോലറ്റ് ആവുന്നതും ആമസോണിന്റെ ലക്ഷ്യമാണ്. വോലറ്റ് ലൈസന്‍സ് ടു ഫാക്ടര്‍ ഓഥന്റിക്കേഷന്‍ ഉള്‍പ്പെടെയുള്ള ആമസോണിന്റെ നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ എളുപ്പമാക്കും. വോലറ്റ് ബാലന്‍സ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാവും.