സീരിയല്‍ ലോകത്തെ വിവാദ വിവാഹമായി മാറിയിരിക്കുകയാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു. ഇവരുടെ വിവാഹം അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. നവമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോയും വൈറലായി. തുടര്‍ന്ന് തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന പ്രചരണങ്ങളില്‍ മറുപടിയുമായി അമ്പിളിയും ആദിത്യനും രംഗത്തെത്തി.
മുന്‍ഭര്‍ത്താവ് ലോവലിനെതിരെ കടുത്ത ഭാഷയിലായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇപ്പോള്‍ ഇതിന് മറുപടിയുമായി ലോവല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ ആദിത്യനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ലോവല്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിക്കുന്നു.
അഭിമുഖത്തില്‍ ലോവല്‍ പറയുന്നതിങ്ങനെ;
താനും അമ്പിളിയും പിരിയാന്‍ കാരണം ആദിത്യനാണ്. തന്റെ കുടുംബ ജീവിതം തകര്‍ക്കാനായി ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യനാണ്. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് ആദിത്യന്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി. അതില്‍ അയാള്‍ വിജയിക്കുകയും എന്റെ ജീവിതം നഷ്ടപ്പെടുകയും ചെയ്തു. മകനെ നോക്കാറില്ലെന്നും സ്നേഹമില്ലെന്നുമുള്ള അമ്പിളിയുടെ ആരോപണത്തിനും ലോവല്‍ മറുപടി നല്‍കുന്നുണ്ട്. എന്റെ കൈയ്യില്‍ നിന്നും ഇറങ്ങാത്തവനായിരുന്നു അപ്പു മോന്‍.
പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുഞ്ഞിനെ പറഞ്ഞ് തനിക്കെതിരെ തിരിച്ചു. മാസത്തില്‍ മൂന്ന് ദിവസം കുഞ്ഞിനെ എന്റെ അടുത്ത് നിര്‍ത്തണമെന്നാണ് കോടതി ഉത്തരവ്. പക്ഷേ, അഞ്ച് മിനിറ്റില്‍ കൂടുതല്‍ കുഞ്ഞിനെ തന്റെ അടുത്ത് നിര്‍ത്താറില്ല. അപ്പു എന്നെ കാണുമ്പോള്‍ തിരികെ പോകാന്‍ ധൃതി കൂട്ടും. ആറ് വയസുള്ള കുഞ്ഞിനോട് തന്നെ ഭീകരനായിട്ടാണ് അവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത്. കുഞ്ഞിനെ കൈയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി ഇല്ലാകഥകള്‍ പറഞ്ഞു. അമ്പിളിയുടെ മനസ് നിറയെ വിഷം കുത്തി നിറച്ചു.
ഒരു സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയം തുടങ്ങിയതോടെ എല്ലാം പൂര്‍ണമായി. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്, അപ്പോള്‍ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്. അമ്പിളിയെ ഗുണ്ടകളെ വിട്ട് ആക്രമിച്ചിട്ട് അത് തന്റെ പേരില്‍ ആദിത്യന്‍ ചാര്‍ത്തി. തനിക്ക് പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ട അവസ്ഥയുണ്ടായെന്നും ലോവല്‍ പറയുന്നു. മകനെ കാണാനുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ടുകൂടാ. സല്‍ഗുണ സമ്പരന്നനായ പുതിയ ഭര്‍ത്താവിനൊപ്പം അമ്പിളി സുഖമായി ജീവിക്കട്ടെ. അമ്പിളിയെ കുറിച്ച് മോശമായ കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. തന്റെ വേണ്ടെന്ന് വെച്ച് മറ്റൊരാളുടെ കൂടെ ജീവിച്ച ആളല്ലേ, എന്റെ കുഞ്ഞിന്റെ അമ്മയല്ലേ?…