നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി…..

നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി. സീരിയന്‍ നടനും അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനുമായ ജയന്‍ ആദിത്യനാണ് വരന്‍. ഇന്ന് രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ക്യാമറാമാന്‍ ലോവലായിരുന്നു അമ്പിളിയുടെ ആദ്യ ഭര്‍ത്താവ്. 2009 ലായിരുന്നു ഇരുവരുടേയും വിവാഹം. ആദ്യ ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴ് വയസുള്ള മകനുണ്ട്. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. സീത എന്ന സീരിയലില്‍ ആദിത്യനും അമ്പിളിദേവിയും ഒരുമിച്ച് അഭിനിയിച്ചിട്ടുണ്ട്.

Top