
നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ള വിവാഹവാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകരും സീരിയല്‍ ലോകവും. ഇന്നലെ രാവിലെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹവാര്‍ത്ത അറിഞ്ഞ അമ്പിളി ദേവിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2009ലാണ് കാമറാമാന്‍ ലോവലും അമ്പിളി ദേവിയും വിവാഹിതരാകുന്നത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. രണ്ട് വയസുള്ള ഒരു മകന്‍ ആദിത്യനുമുണ്ട്.