അമേരിക്കയുടെ കടബാധ്യത ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ നിലവിലെ ദേശീയ കടം. കൂടുതൽ തുക കടമെടുക്കാൻ കഴിഞ്ഞ ദിവസം യിഎസ് ട്രഷറിയ്ക്ക് വൈറ്റ്ഹൗസ് അനുമതി നൽകിയിരുന്നു. അമേരിക്കയിൽ ഓരോരുത്തർക്കും 62000 ഡോളർ എന്ന നിരക്കിലാണ് നിലവിലെ കട ബാധ്യത. ഡൊണാൾഡ് ട്രംപ് അംഗീകരിച്ച നിയമപ്രകാരം ട്രഷറിയ്ക്ക് ഡിസംബർ എട്ടുവരെ വായ്പയെടുക്കുന്നതിൽ നിയന്ത്രണമില്ല.
Tags: america