രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ അമിത് ഷാ, ഇല്ലെന്ന് ബിജെപി: പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഗ്ദാനം തള്ളി ബിജെപി. ഇത്തരം അജണ്ടകള്‍ പരിഗണിച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്- ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ രാമക്ഷേത്ര തര്‍ക്ക കേസുളളത്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം കേസില്‍ വിധി വരുന്നതാണ് നല്ലതെന്ന് ഒവൈസി പറഞ്ഞു.

കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ അമിത് ഷാ വിധി പ്രസ്താവിക്കുന്നത് എങ്ങനെയാണെന്ന് ഒവൈസി ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര്യമായ നടത്തിപ്പിന് വിധി 2019 തിരഞ്ഞെടുപ്പിന് ശേഷം വരുന്നതാകും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കള്‍ക്കായി നടത്തിയ സമ്മേളനത്തിലാണ് അമിത് ഷാ രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാന്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ കൂടുതല്‍ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ റാലികളില്‍ മോദി പങ്കെടുക്കും. പഞ്ചാബിലെ മാലോത്തില്‍ നിന്നാണ് റാലികളുടെ തുടക്കം.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആരംഭിച്ചില്ലെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ദേശീയ നേതാക്കള്‍ പങ്കെടുക്കേണ്ട റാലികളെ കുറിച്ച് ധാരണയായിട്ടുണ്ട്.

ഇത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 50 റാലികളില്‍ പങ്കെടുക്കും. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കൊപ്പം അമിഷ് ഷായും 50 വീതം റാലികളില്‍ സംസാരിക്കും. 2-3 ലോക്സഭ മണ്ഡസലങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് തീരുമാനം. ഫെബ്രുവരി മുതലാണ് റാലികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പ് തന്നെ 400 ഓളം ലോക്സഭ മണ്ഡലങ്ങളിലേക്ക് നേട്ടങ്ങളെത്തിക്കാനാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Top