കൊച്ചി:അമിത് ഷായുടെ ചാണക്യ തന്ത്രം കേരളത്തിലും പ്രതിഫലിച്ചു തുടങ്ങി .കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ എത്തുന്നു .കോൺഗ്രസ് നേതാവ് ജി. രാമൻ നായർ കോൺഗ്രസിൽ ചേർന്നു .കോൺഗ്രസിന്റെ തെറ്റായ ശബരിമല തന്ത്രത്തിന്റെ പ്രതിഫലനം കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിൽ എത്തിച്ചെരും .രമേശ് ചെന്നിത്തലയും കൂട്ടരും സവര്‍ണ്ണാധിപത്യം കളിക്കുന്നു. ദലിത് – പിന്നോക്ക വിഭാഗങ്ങൾ കോൺഗ്രസിനെ കൈവിടുന്നു എന്നതാണ് ശബരിമല സമരത്തിൽ കോൺഗ്രസിനുണ്ടാകുന്ന നഷ്ടം .കോൺഗ്രസിലെ നേതാക്കളടക്കം ബിജെപി സമരത്തിന് പിന്തുണ ഇരുന്ന ചിന്ത ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു .അതിലൂടെ ക്രിസ്ത്യൻ സമുദായങ്ങളും കോൺഗ്രസിനെ കൈവിടുന്നു .
അതേസമയം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്‍റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് ഇവർ അഞ്ച് പേരും ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്.ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിന് രാമൻ നായരെ കെ.പി.സി.സി സസ്‌പെൻഡ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് രാമൻ നായർ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ബി.ജെ.പി നേതാക്കളുമായി രാമൻ നായർ നേരത്തെ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ പരസ്യപ്രഖ്യാപനം നടത്തിയേക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധമുള്ള രാമൻ നായരുടെ ബി.ജെ.പിയിലേക്കുള്ള വരവ് കോൺഗ്രസിന് വലിയ തിരിച്ചടിയായേക്കും.
അതേസമയം, മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ അമിത്ഷായെ കണ്ടു. തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.
അതേസമയം രമേശ് ചെന്നിത്തല സവര്‍ണ്ണാധിപത്യം കളിക്കുന്നു എന്ന ആരോപണം അതിശക്തമായി പാർട്ടിയിൽ ഉയർന്നു തുടങ്ങി . ദലിത് – പിന്നോക്ക വിഭാഗങ്ങലെ ഒഴിവാക്കി ബിജെപിക്ക് ഗുണകരമായ വിധത്തിൽ രമേശ് ചെന്നിത്തല സവര്‍ണ്ണാധിപത്യം നടപ്പിൽ വരുത്താൻ ശ്രമിക്കുന്നു.ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ഒരു വിഭാഗം കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പുരോഗമന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. അനൂപ് മോഹന്‍, ഗംഗാ ശങ്കര്‍ പ്രകാശ്, ഷമീം ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള മുപ്പതോളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നും യോഗം ആരോപിച്ചു.
ശബരിമലക്ക് മേല്‍ പന്തളം രാജകൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിരിക്കെ ആചാരപരമായി ശബരിമലയില്‍ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബംങ്ങളുടെ അവകാശത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയില്‍ ചോരവീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദിക്കുന്നു. ദേവസ്വം ബോഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുവരെ മേല്‍ശാന്തിമാരായി നിയമിക്കാന്‍ ഉള്ള തീരുമാനത്തെ ദലിത് – പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നും കൂട്ടായ്മ യോഗ ശേഷം പുറത്തറക്കിയ വാര്‍ത്താക്കുറിപ്പില് പറയുന്നു.ദൂരവ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും ധാരണയായതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.