രമേശ് ചെന്നിത്തല അമിത്ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനൊപ്പം; പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം എന്തിനെന്ന് മുന്‍ യുവമോര്‍ച്ച നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും ആയ പി.പുരുഷോത്തമനെ സന്ദര്‍ശിച്ചതായി വാര്‍ത്തകള്‍. മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തില്‍ ആണ് രമേശ് ചെന്നിത്തല പുരുഷോത്തമനുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ramesh bjp

ആര്‍.എസ്.എസ് പ്രചാരകന്‍ പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളതെന്നും സിബി സാം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം:

പൂജ്യനീയ ശ്രീ.പുരുഷോത്തമന്‍ജീ(അങ്ങനെ തന്നെ വിളിക്കണം)ചെന്നിത്തലജീയുടെ ബിജെപി ബാന്ധവം പുറത്ത് വരാന്‍ കാരണമായ ഫോട്ടോ സ്വന്തം ഐ.ഡിയില്‍ അപ്ലോഡ് ചെയ്തതിന്റെ ആദരസൂചകമായി.ഞാന്‍ നവ മാധ്യമത്തില്‍ പങ്ക് വെച്ച ചിത്രം ജനശ്രദ്ധയില്‍ പെടുത്തിയതിന്റെ പ്രതികാരമായി പോസ്റ്റില്‍ വന്ന് തെറി വിളിക്കുന്നത് മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.പുരുഷോത്തമന്‍ ജീ ഡിസംബര്‍ 26 നു വൈകിട്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.അദ്ദേഹം സ്വന്തം ഐ.ഡിയില്‍ പ്രസിദ്ധീകരിച്ച ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ചെയ്ത് എടുത്തതാണെന്ന് പറയുന്നവരോട് പുച്ഛം മാത്രം.
അവര്‍ തമ്മില്‍ എന്തായിരുന്നു ഇടപാടെന്ന് കോണ്‍ഗ്രസ്സുകാര്‍ ചെന്നിത്തലയോടും,സംഘപരിവാറുകാര്‍ ശ്രീ.പുരുഷോത്തമനോടും അന്വേഷിക്കണം.അവരുടെ കൂടിക്കാഴ്ചയ്ക്ക് ഞാന്‍ ഉത്തരവാദി അല്ല.

നിലവിലെ സാഹചര്യത്തിലെ,ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.ഇയാള്‍ക്കൊപ്പം,സുഹൃദത്തിന്റെ ഭാഗമായി,ഒരു ഫോട്ടോ എടുക്കാനായി മാത്രം ചെന്നിത്തല ദില്ലിക്ക് പോയി എന്ന് വിശ്വസിക്കാനാവില്ല.പ്രതിപക്ഷ നേതാവിന്റെ ഒഫീഷ്യല്‍ പേജില്‍ അടക്കം ഈ ദിവസങ്ങളിലെ ദില്ലി വിസിറ്റിനെ കുറിച്ച് സൂചനകളുമില്ല.ദിവസവും പങ്കെടുക്കുന്ന പരിപാടികളുടെ ലൈവോ,ഫോട്ടോയോ കൃത്യമായി പോസ്റ്റ് ചെയ്യാറുള്ള ചെന്നിത്തലയുടെ പേജില്‍ അന്ന് ആകെ ഉള്ളത് വനിതാ മതിലിനെ ആക്ഷേപിച്ചുള്ള ഒരു കുറുപ്പ് മാത്രം..
(പുരുഷോത്തമന്‍ജീ പോസ്റ്റ് ഡിലീറ്റ് ആക്കീട്ട് കാര്യമില്ല.സ്‌ക്രീന്‍ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്.)

 

ramesh chennithala

Top