ഇന്ത്യയില്‍ ബിജെപി തരംഗം ..ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടിയടക്കം ബിജെപിയിലേക്ക്,അമിത് ഷായുടെ ഓപ്പറേഷന്‍ ലക്ഷദ്വീപിനെക്കുറിച്ച് അറിഞ്ഞത് മോദി മാത്രം

തിരുവനന്തപുരം:ആസാമില്‍ ശൂന്യതയില്‍ നിന്നും ഭരണത്തിലെത്തിയ മാതൃക കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും നടപ്പിലാക്കി അമിത് ഷാ.ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ലക്ഷദ്വീപിലെ എന്‍.സി.പി. നേതൃത്വവും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടന്ന ചര്‍ച്ചകളില്‍ ധാരണ. തുടക്കത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചശേഷം പിന്നീട് ഔദ്യോഗികമായി ലയിക്കുമെന്നുമാണ് വിവരം. ചൊവ്വാഴ്ച വൈകീട്ട് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ മുഹമ്മദ് ഫൈസല്‍ എം.പി., ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ മുത്തലിഫ് തുടങ്ങിയ എന്‍.സി.പി. നേതാക്കള്‍ പങ്കെടുത്തു.
മൂന്നു ദിവസത്തെ ദ്വീപ് സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്റെ നീക്കത്തില്‍ ഇവിടെ നിന്നുള്ള ഏക എംപിയായ മുഹമ്മദ് ഫൈസല്‍ ബിജെപിയില്‍ ലയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാത്രമാണ് ഷാ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഉദേശം വെളിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഇവിടെ വെറും 187 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ദ്വീപില്‍ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ക്കാണ് ആധിപത്യമുള്ളത്. എന്‍സിപി നേതാക്കളടക്കം ബിജെപിയിലെത്തുന്നതോടെ പാര്‍ട്ടിയുടെ സ്വാധീനം ഇവിടെ വര്‍ധിക്കും.lakshdeep-amit

ലക്ഷദ്വീപില്‍ എത്തിയ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ദീപിലെ എന്‍സിപിയും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പിന്നീട് ഔദ്യോഗികമായി ലയിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലക്ഷദ്വീപില്‍ വളരെ ദുര്‍ബലമായ പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറും 187 വോട്ടാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സെയ്ദ് മുഹമ്മദ് കോയയ്ക്ക് ലഭിച്ചത്. ന്യൂനപക്ഷ മേഖലയില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് കരുതുന്നു. ലക്ഷദ്വീപില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത്ഷായെ മുഹമ്മദ് ഫൈസല്‍ എംപിയും മറ്റ് എന്‍സിപി നേതാക്കളും ചെന്നു കാണുകയായിരുന്നു. ലക്ഷദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ അമിത് ഷാ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീപിന്റെ വികസനത്തിന് എന്‍സിപി നേതാക്കളും മുഹമ്മദ് ഫൈസല്‍ എംപിയും മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. ഒരു ബിജെപി എംപിയുടെ വികസന ഫണ്ട് പൂര്‍ണമായും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കും എന്നിവ തീരുമാനങ്ങളില്‍ പെടുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ അഞ്ചു കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല കൊടുക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മന്ത്രിമാര്‍ അടുത്തു തന്നെ ദ്വീപ് സന്ദര്‍ശിക്കും. കുടിവെള്ള പദ്ധതി, കവരത്തിയില്‍ കോളേജ്, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയിലൊക്കെ വേണ്ട പദ്ധതികള്‍ നടത്താനുള്ള പ്രാഥമികമായ ഉറപ്പ് അമിത് ഷാ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 21665 വോട്ടുകളാണ് മുഹമ്മദ് ഫൈസല്‍ നേടിയത്. കോണ്‍ഗ്രസിലെ മുഹമ്മദ് ഹബ്ദുള്ള സെയ്ദ് 20130 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 187 വോട്ടുകള്‍ മാത്രമായിരുന്നു.

Top