
പൗരത്വഭേദഗതി ബില്‍ പാർലമെൻ്റിൽ പാസായിരിക്കുകയാണ്. മുസ്ലീങ്ങളെ മാത്രം പുറത്ത് നിർത്തുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ ബില്ല് പാസായതിലെ ആശങ്ക പങ്കുവച്ച് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് ഫെഡല്‍ കമ്മീഷന്‍ അറിയിച്ചു.
പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കെതിരാണെന്നാരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മീഷന്റെ പ്രതികരണം. അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്.