ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ വാര്‍ത്ത പുറത്ത് വിട്ട ഓണ്‍ലൈന്‍ പോര്‍ട്ടലിന് കോടതി സമന്‍സ് അയച്ചു. ദി വയര്‍ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കുമാണ് കോടതി സമന്‍സ് അയച്ചത്. കോടികളുടെ അനധികൃത സ്വത്ത് അമിത്ഷായുടെ മകന്‍ സമ്പാദിച്ചു എന്ന വാര്‍ത്തയാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയര്‍ പുറത്ത് വിട്ടത്. വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നവംബർ 13ന് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതി സമൻസ് അയച്ചിരിക്കുന്നത്.
വാർത്ത പുറത്തുവിട്ട ദി വയറിനെതിരേ ജയ് ഷാ നൽകിയ 100 കോടി രൂപയുടെ അപകീർത്തിക്കേസിലാണു കോടതി സമൻസയച്ചത്. കഴിഞ്ഞ 17 ന് ആദ്യമായി വാദം കേട്ട കോടതി ദി വയറിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. കേസിൽ തീർപ്പുണ്ടാകുന്നത് വരെ ജയ് ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു കോടതി നല്‍കിയ ഉത്തരവ്. ജയ് ഷായുടെ അഭിഭാഷകന്‍റെ മാത്രം വാദത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമായിരുന്നെന്നായിരുന്നു ദി വയർ പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിനു പിന്നാലെ ജയ് ഷായുടെ കമ്പനിക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാർത്ത വന്നത്. ഇതിനെതിരേ അന്വേഷണം പോലും പ്രഖ്യാപിക്കാൻ സർക്കാർ തയറായിട്ടില്ല.
അതിനിടെ, ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും മകന്‍ ജയ് ഷാക്കുമെതിരെ ദി വയര്‍ ഇന്നലെ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ (ജിസിഎ) ല്‍ അമിത് ഷായുടെ പ്രസിഡന്റ് സ്ഥാനവും ജയ് ഷായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിയമ വിരുദ്ധമാണെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്, മൂന്ന് വര്‍ഷം പൂര്‍ത്തിയായവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിരിഞ്ഞുപോകണമെന്ന് ലോധാ കമ്മിറ്റി ശുപാര്‍ശകളും സുപ്രീം കോടതി വിധിയും നിലനില്‍ക്കെ അമിത് ഷായും മകനും കാലാവധി പൂര്‍ത്തീകരിച്ചിട്ടും അധികാരങ്ങള്‍ വിട്ടുകൊടുക്കിന്നില്ലെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ ഭാരവാഹി സ്ഥാനത്ത് അമിത് ഷായും മകനും തുടരുന്നു എന്ന വാര്‍ത്ത ഇന്നലൊയണ് ദി വയര്‍ പുറത്ത് വിട്ടത്. ലോധാ കമ്മിറ്റി ശുപാര്‍ശകളെ തുടര്‍ന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയായ എല്ലാ ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയണമെന്ന് 2016 ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.