മുസ്ലിം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടോ? അമിത് ഷാ

സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.മുസ്ലിം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നാണ് ഷായുടെ വെല്ലുവിളി. അമിത് ഷാ ‘ദ വീക്ക്’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെല്ലുവിളി ഉയര്‍ത്തിയത്.

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുള്‍പ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും അമിത് ഷാ ചോദിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുകയാണെന്നും ശബരിമലയില്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോള്‍ ശബരിമലയില്‍ അതിനെ എതിര്‍ക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Top