രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; അമൃതാനന്ദമയി മഠത്തിലെ മരണം ദുരൂഹമാക്കി സോഷ്യല്‍മീഡിയ

കൊല്ലം: മാതാ അമൃതാന്ദയിമഠത്തിലെ അന്തേവാസിയുടെ മരണത്തില്‍ ദുരൂഹതയോ ? അമൃാതാനന്ദമയി മഠത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി കുടുബ സഹിതം അന്തേവാസിയായിരുന്ന കൊല്ലം സ്വദേശിനി ബിന്ദുവാണ് (40) കഴിഞ്ഞ ദിവസം മരണമടഞ്ഞത്. നാളുകളായി കൊച്ചി അമൃതാആശുപത്രിയല്‍ ബ്രെയിന്‍ട്യൂമറിന് ചികിത്സിയിലായിരുന്നു ഇവരെന്ന് മഠവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഭാരത യാത്രക്കിടെ മരണമറിഞ്ഞ അമൃതാനന്ദമയി ആശ്രമത്തില്‍ തിരികെയെത്തിയത് കഥകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയാണെന്ന് ഭക്തര്‍ ചൂണ്ടികട്ടുന്നു. ഏതാനും നാള്‍ മുമ്പ് ഇവരുടെ പിതാവും മരിച്ചിരുന്നു. ആശ്രമത്തില്‍ കുടുംബമായി കഴിയുന്ന ഇവരുടെ മരണം അറിഞ്ഞ ഉടനെ സംസ്‌കാര ചടങ്ങുകള്‍ക്കായി അമൃതാനന്ദമയി എത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ആശ്രമത്തിനെതിരായി വ്യാജകഥകളാണ് ചില്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. നാളുകളായി ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്ന അന്തേവാസിയുടെ മരണത്തെ കുറിച്ച് ആരും പരാതിയോ ദുരൂഹതയോ ഉന്നയിച്ചിട്ടില്ല. എന്നാല്‍ മരണത്തെ വിവാദമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നേരത്തെ അമൃതാ ആശുപത്രിയിലെ നഴ്‌സ് പീഡിപ്പിക്കപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കൊച്ചിയില്‍ ചാര്‍ജ്ജെടുത്ത ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയ കാംപയിന്‍ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടായതെന്നാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത്.

Top