ഒരുപാട് സഹിച്ചതാണ്, ഇനി പറ്റില്ല: അമൃതയോട് കിടക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല, പാപ്പുവിനെ കാണണമെന്ന് അമൃത സുരേഷ്

ബിഗ് ബോസ് ഹൗസ് മത്സരം മുറുകുന്നു. അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോഴും അമൃത സുരേഷും എലീനയും തമ്മില്‍ പൊരിഞ്ഞ വഴക്ക്. രജിത് കുമാര്‍ പുറത്തുപോയതോടെ മത്സരം ശക്തമായി. അമൃതയും എലീനയും കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായി. കളിക്കിടെ എലീന കള്ളം പറഞ്ഞുവെന്നാണ് ആരോപണം.മോഹന്‍ലാല്‍ വന്നപ്പോഴും എലീന കള്ളംപറഞ്ഞുവെന്നാണ് പറയുന്നത്. തനിക്ക് ഷോയില്‍ വിജയിച്ചില്ലെങ്കിലും ചീത്തപ്പേരില്ലാതെ പോകണമെന്ന് പറഞ്ഞ് എലീന കരഞ്ഞു. തുടര്‍ന്നാണ് അമൃത സഹോദരി അഭിയോട് പറഞ്ഞത്. അഭീ.. ഇതൊക്കെ കേട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ. എനിക്ക് പറ്റുന്നില്ല. പോയാലോ എന്ന് അമൃത ചോദിച്ചപ്പോള്‍ ഒന്നും പറയാതെ അഭി നിന്നു.

കുശുമ്പും കുന്നായ്മയും എനിക്ക് പറ്റുന്നില്ല. രാത്രിയില്‍ കിടക്കുമ്പോഴും ഇതേക്കുറിച്ച് അമൃത പറഞ്ഞു. അമൃതയോട് കിടക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. തനിക്ക് പാപ്പുവിനെ കാണണമെന്നാണ് അമൃത പറഞ്ഞത്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇനിയും അനുഭവിക്കാന്‍ വയ്യെന്നും അമൃത പറയുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ തിരിച്ച് വരണമെന്നാണ് മകളും പറഞ്ഞത്. അവളും തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വെക്കേഷനൊക്കെ തുടങ്ങിയോണ്ട് വീട്ടില്‍ത്തന്നെയല്ലേ.. താന്‍ ബിഗ് ബോസിലേക്ക് വരുന്നതിന് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പോവെണ്ടെന്നാണ് പറഞ്ഞത്. ദൂരെ ഷോയ്ക്ക് പോകുമ്പോഴും ഞാന്‍ മകളെ ഒപ്പം കൂട്ടാറുണ്ടെന്നും അമൃത പറഞ്ഞു.

ദൂരെ എവിടെങ്കിലും പോയാല്‍ പത്തുതവണയെങ്കിലും വീഡിയോ കോള്‍ ചെയ്യും. എന്റെ ഉടുപ്പൊക്കെ കെട്ടിപ്പിടിച്ചാണ് അവള്‍ കിടക്കാറുള്ളത്. ഒരിക്കല്‍ എന്റെ മുടിയൊക്കെ മുറിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും അമൃത സങ്കടത്തോടെ പറഞ്ഞു.

Top